പര്യായമാല


അഖിലം,നിഖിലം,സകലം,സർവം,സമഗ്രം,സമസ്തം.
അച്ഛൻ,പിതാവ്,താതൻ,ജനകൻ,ജനയിതാവ്.,
അടയാളം,അങ്കം,ചിഹ്നം,കളങ്കം,ലാഞ്ഛനം,അഭിജ്ഞാനം.
അടുക്കള,പാകസ്ഥാനം,മഹാനസം,രസവതി.
അട്ട,ജളൂകം,ജലസൂചി,രക്തപ.
അതിഥി,വിരുന്നുകാരൻ,ആഗന്തുകൻ.,
അതിർത്തി,അതിര്,അവധി,സീമ.
അദ്ഭുതം,വിസ്മയം,ചിത്രം,വിചിത്രം,ആശ്ചര്യം.,
അധമൻ,നിന്ദ്യൻ,നികൃഷ്ടൻ,കുത്സിതൻ,ഗർഹ്യൻ.,
അനുഗ്രഹം,ആശീർവാദം,ആശിസ്സ്,വരം.
അനുജൻ,കനിഷ്ഠൻ,അവരജൻ,തമ്പി.
അന്യൻ,ഇതരൻ,ഭിന്നൻ.,
അപരാധം,പിഴ,ആഗസ്സ്,കുറ്റം.
അപവാദം,ആക്ഷേപം,നിന്ദനം,പരിവാദം.
അമൃതം,സുധ,പീയൂഷം,കീലാലം.
അമ്പലം,ക്ഷേത്രം,ദേവാലയം,കോവിൽ.
അമ്പ്,ശരം,ബാണം,സായകം,വിശിഖം,അസ്ത്രം,ഇഷു,ആശുഗം.
അമ്മ,ജനനി,ജനിത്രി,ജനയിത്രി,മാതാവ്,പ്രസു,തായ.
അരക്കെട്ട്,ശ്രോണി,കട,കടി.
അരയന്നം,അന്നം,ഹംസം,മരാളം,മരാളകം.,
അരയാൽ,അശ്വത്ഥം,ചലദലം,പിപ്പലം,ബോധിവൃക്ഷം.,
അരുണൻ,അനൂരു,വൈനതേയൻ,സൂര്യസാരഥി,ഗരുഡാഗ്രജൻ.,
അരുവി,ഝരി,ഝരം,നിർഝരം,കശ്യപി.,
അർച്ചന,പൂജ,സപര്യ,അർച്ച,വന്ദനം.,
അർജ്ജുനൻ,ഫല്ഗുനൻ,പാർത്ഥൻ,വിജയൻ,കിരീടി,ധനഞ്ജയൻ,ജിഷ്ണു,ഇന്ദ്രാത്മജൻ.
അർദ്ധരാത്രി,പാതിരാത്രി,പാതിരാവ്,അർദ്ധരാത്രം,നിശീഥം.,
അല്പം,ലേശം,കിഞ്ചിൽ,കിഞ്ചന,ചെറ്റ്,സ്തോകം.
അവജ്ഞ,അവമാനം,പരിഭവം,അനാദരം,അവഹേളനം.,
അവസരം,സന്ദർഭം,അവസരം,തക്കം,പഴുത്.,
അശോകം,കങ്കേളി,താമ്രപല്ലവ,മഞ്ജുളം.
അശ്ലീലം,ചീത്ത,അസഭ്യം,ഗ്രാമ്യം.
അസത്യം,കള്ളം,ഛലം,കൈതവം,അനൃതം.,
അസുരൻ,ദാനവൻ,പൂർവദേവൻ,ദൈത്യൻ,ദൈതേയൻ,ദനുജൻ.
അസ്ഥി,എല്ല്,കീകസം,കുല്യം.
അഹങ്കാരം,ഗർവം,ദർപ്പം,അവലേപം.
അകം,ഉൾവശം,അന്തർഭാഗം,ഉള്ള്.
അകത്തമ്മ,അന്തർജനം,അകത്തവൾ,ആത്തോൾ.
അകത്തി,അഗസ്തി,നീലാംഗു,മുനിതരു,വംഗസേനം.,
അകമ്പടി,പരിജനം,പരിവാരം,പരിഗ്രഹം,പരിബർഹം.,
അകർമ്മം,അലസത,അകൃത്യം,പാപം.
അകലം,ദൂരം,ഇട,മാത്രാ,ആയാമം.,
അകിട്,ആപീനം,ഉധസ്സ്,ഊധസ്സ്.
അകിൽ,അഗരു,അഗരുസാരം,ക്ഷതഹരം,വനമായം.,
അക്കര,മറുകര,അങ്ങേക്കര,പരതീരം,പാരം.,
അക്കിടി,അബദ്ധം,കുഴപ്പം,ആപത്ത്.
അക്രൂരൻ,ഗാന്ദനീസുതൻ,ഗാന്ദിനീസൂനു,ഗാന്ദിനേയൻ,ശ്വാഫല്ക്കി.,
അക്ഷക്രീഡ,ചൂതുകളി,ദേവനം.,
അക്ഷരം,ലിപി,വർണ്ണം.,
അക്ഷി,കണ്ണ്,നേത്രം,നയനം,ലോചനം,ചക്ഷുസ്,ദൃഷ്ടി.
അഖിലം,അശേഷം,നിഖിലം,നിശേ്ശഷം,പൂർണം,സകലം,സർവം,സമസ്തം.
അഖിലാണ്ഡം,പ്രപഞ്ചം,ലോകം.,
അഗം,പർവ്വതം,നഗം,അചലം.
അഗസ്ത്യൻ,അഗസ്തി,ആഗസ്ത്യൻ,കലശഭവൻ.
അഗ്നി,അനലൻ,ദഹനൻ,ജാതവേദസ്സ്,വഹ്നി,ശിഖി,വൈശ്വാനരൻ,പാവകൻ.
അഗ്രം,അറ്റം,മുകൾഭാഗം,കൊടുമുടി.
അഗ്രജൻ,ജേ്യഷ്ഠൻ,പൂർവജൻ,അഗ്രിമൻ.
അഘം,പാപം,ദോഷം,കളങ്കം,കല്മഷം.,
അങ്കം,യുദ്ധം,പോര്,അടർ,മത്സരം,അടയാളം,കളങ്കം,ലക്ഷ്മം.
അങ്കണം,മുറ്റം,അജിരം,ചത്വരം.
അങ്കുരം,മുള,നാമ്പ്,കൂമ്പ്,കന്ദളം.,
അങ്കുശം,തോട്ടി,ശൃണി,സൃണി.
അങ്ങാടി,ആപണം,വിപണി,പണ്യവീഥി,പണ്യവീഥിക.,
അചലം,പർവതം,നഗം,അദ്രി.
അച്ചം,സങ്കോചം,സംഭ്രമം,ലജ്ജ.
അച്ചടക്കം,സംയമം,അടക്കം,വിനയം.
അച്ചൻ,ശ്രേഷ്ഠൻ..
അച്ചാരം,മുൻപണം,സത്യകം,സത്യകാരം,സത്യാപനം.,
അച്ഛൻ,ജനകൻ,ജനയിതാവ്,ജനിതാവ്,താതൻ,പിതാവ്,ഉപ്പ,ബാപ്പ.
അജം,ആട്,ഛഗം,ഛാഗം,ഛാഗലം,ബാസ്തം.
അജൻ,ബ്രഹ്മാവ്,ധാതാവ്,പ്രജാപതി,വിധി,വിരിഞ്ചൻ.
അജസ്രം,സർവദാ,അനവരതം,നിത്യം,സതതം.,
അജിനം,മാൻതോൽ,മൃഗത്തോൽ.,
അജ്ജുക,വേശ്യ,നർത്തകി,ദാസി.
അജ്ഞൻ,മൂഢൻ,അജ്ജാനി,ജളൻ,ബാലിശൻ,വൈധേയൻ,യഥാജാതൻ.
അജ്ഞാനി,പാമരൻ,നിഹീനൻ,ജാല്മൻ.
അഞ്ജലി,കൂപ്പുകൈ,തൊഴുകൈ.,
അടയാളം,അങ്കം,അഭിജ്ഞാനം,ചിഹ്നം,ലാഞ്ഛനം,ലലാമം,മുദ്ര.
അടയ്ക്ക,പാക്ക്,പൂഗം,ചിക്ക,ചിക്കണം,ക്രമുകഫലം.
അടർ,യുദ്ധം,അങ്കം,ആഹവം,പോര്.,
അടർക്കളം,യുദ്ധക്കളം,പടക്കളം,യുദ്ധഭൂമി,പോർക്കളം.,
അടവി,കാട്,വനം,വിപിനം,അരണ്യം,ആരണ്യം.
അടി,പ്രഹരം,താഡനം,പ്രഹാരം,അഭിഘാതം.,
അടിമ,ദാസൻ,ഭൃത്യൻ,സേവകൻ,കിങ്കരൻ.,
അടിയാൻ,അടിയാളൻ,അടിമ,അടിയവൻ.
അടുക്കള,പാചകശാല,മടപ്പള്ളി,മഹാനസം,പചനശാല,കുശിനി,പാകസ്ഥാനം.
അടുപ്പ്,അശ്മന്തം,ഉദ്ധാനം,ചുല്ലി,അധിശ്രയണി,അന്തിക,അസ്വന്തം.
അട്ട,ജളൂകം,ജളൗകസ്സ്,രക്തപാ,രക്തപായിനി.,
അണിയറ,ചമയമുറി,നേപഥ്യം.,
അണ്ണൻ,ജേ്യഷ്ഠൻ,ചേട്ടൻ,അഗ്രജൻ,ചേട്ടൻ,അഗ്രജ.
അണ്ണാക്ക്,താലു,കാകുദം,താലുകം,ലംബിക.,
അണ്ണാൻ,അണിൽ,ചമരപുച്ഛം,ചിക്രോഡം.
അതിഥി,വിരുന്നുകാരൻ,ആഗന്തു,ആഗന്തുകൻ,ആവേശികൻ.,
അതിര്,സീമ,ഗ്രാമാന്തം,ഉപശല്യം,അവധി,മര്യാദ,ധാരണ,സംസ്ഥ,സ്ഥിതി.
അത്തി,ഉദുംബരം,ജന്തുഫലം,യജ്ഞാംഗം,ഹേമദുഗ്ദ്ധകം.,
അത്ഭുതം,വിസ്മയം,ആശ്ചര്യം,ചിത്രം,വിചിത്രം.,
അദ്രി,പർവതം,നഗം,അചലം,ഗിരി,ഭൂധരം,ശൈലം.
അധമം,നിന്ദ്യം,നീചം,നികൃഷ്ടം.
അധമൻ,നിന്ദ്യൻ,നീചൻ,നികൃഷ്ടൻ,കുത്സിതൻ,ഗർഹ്യൻ.
അധരം,ചുണ്ട്,ദന്തച്ഛദം,ദന്തവാസസ്സ്,ദന്താംബരം.,
അധിപൻ,നായകൻ,പതി,നേതാവ്,പ്രഭു,അധിപതി.
അധീനൻ,പരതന്ത്രൻ,പരാധീനൻ,വശ്യൻ,വിധേയൻ,ആയത്തൻ.
അധീരൻ,കാതരൻ,ഭീരു,ഭീരുകൻ,ഭീതൻ,ത്രസ്തൻ,ത്രസ്നു,ഭീലുകൻ.
അധീശൻ,ചക്രവർത്തി,പരമാധികാരി.,
അധോമുഖം,അവനതം,അവാഗ്രം,ആനതം.
അധ്യാപകൻ,ഉപാധ്യായൻ,ഗുരുഭൂതൻ.,
അധ്വാവ്,വഴി,മാർഗ്ഗം,സരണി,പന്ഥാവ്.,
അനംഗൻ,കാമദേവൻ,മാരൻ,മനസിജൻ.
അനന്തൻ,ആദിശേഷൻ,ധരണീധരൻ,നാഗപതി,ശേഷൻ.,
അനന്തരവൻ,ശേഷക്കാരൻ,മരുമകൻ,അനന്തരവകാശി.
അനലൻ,അഗ്നി,പാവകൻ,വഹ്നി,ദഹനൻ.,
അനവരതം,ഇടവിടാതെ,സദാ,സന്തതം.
അനശ്വരം,ശാശ്വതം,സ്ഥിരം.,
അനാദരം,നിന്ദ,അപമാനം,അവഹേളനം.
അനാര്യൻ,നിന്ദ്യൻ,നീചൻ,ഹീനൻ.
അനിരുദ്ധൻ,ഉഷാപതി,വിശ്വകേതു,ഋശ്യകേതു,ബ്രഹ്മസൂ.,
അനിശം,എല്ലായ്പോഴും,സദാ,സന്തതം,സതതം.,
അനുക,ദയ,സഹാനുഭൂതി,കാരുണ്യം,ഘൃണ.,
അനുകരണം,അനുകാരം,അനുകൃതി,അനുഗതി,അനുഹരണം.,
അനുഗാമി,അനുയായി,അനുചരൻ,അനുചാരി.
അനുഗ്രഹം,ആശിസ്സ്,വരം,ആശീർവാദം,പ്രസാദം,ആശീർവചനം.
അനുജൻ,അനിയൻ,തമ്പി,ഇളയവൻ,അവരജൻ,കനിഷ്ഠൻ,കനീയാൻ,അനുജൻ,ജഘന്യജൻ.
അനുതാപം,സഹതാപം,പശ്ചാത്താപം,പരിതാപം.
അനുരാഗം,അനുരതി,പ്രേമം,രാഗം,രസം.,
അനുശാസനം,ആജ്ഞ,ചട്ടം,നിയമം,നിഷ്ഠ.,
അനുഷ്ഠാനം,നിർവഹണം,ആചരണം,കർമ്മവിധി.
അനുസരണം,അനുരോധം,അനുവർത്തനം,അനുവിധാനം.
അനൃതം,അസത്യം,കള്ളം,വ്യാജം.
അന്തകൻ,കാലൻ,യമൻ,പിതൃപ്തി,കൃതാന്തൻ,ജീവിതേശൻകാലൻ,യമൻ,പിതൃപ്തി,കൃതാന്തൻ,ജീവിതേശൻശൻ.
അന്തണൻ,ബ്രാഹ്മണൻ,വിപ്രൻ,വിജൻ.
അന്തസ്സാ,അർത്ഥം,ആശയം,കഴമ്പ്.
അന്തസ്സ്,മാന്യത,പ്രതാപം,പദവി,സ്ഥാനം,ഗൗരവം.
അന്തി,സന്ധ്യ,സായംകാലം,പ്രദോഷം.
അന്ത:കരണം,മനസ്സ്,മനസ്സാക്ഷി.,
അന്ത:പുരം,സ്ത്രീഗൃഹം,അന്തർവശം,അവരോധം,നിശാന്തം,ശുദ്ധാന്തം.
അന്ധതാമിസ്രം,കൂരിരുട്ട്,തമസ്സ്,ഇരുട്ട്.
അന്ധൻ,കുരുടൻ,പൊട്ടക്കണ്ണൻ.,
അന്നം,ചോറ്,ഓദനം,ഭക്തം,അന്ധസ്സ്.,
അൻപ്,ദയ,സ്നേഹം,വാത്സല്യം.
അന്യൻ,ഇതരൻ,ഭിന്നൻ,അന്യതരൻ,ഏകൻ.,
അനേ്വഷകൻ,ഗവേഷകൻ,സംവീക്ഷകൻ.,
അനേ്വഷണം,മാർഗണം,മൃഗണം,വിചയനം,സംവീക്ഷണം.,
അപകാരം,ഉപദ്രവം,ദോഷം,ശല്യം,ദ്രോഹം,നികാരം,വിപ്രകാരം.
അപകൃതി,ദ്രോഹം,ദുഷ്കർമ്മം,ഉപദ്രവം.
അപചയം,ക്ഷയം,നാശം,അധ:പതനം,താഴ്ച.,
അപത്യം,സന്താനം,സന്തതി,ശിശു,പ്രജ.,
അപരാധം,കുറ്റം,പിഴ,തെറ്റ്.
അപവാദം,ആക്ഷേപം,പരീവാദം,ഉപാലംഭം,നിന്ദനം.,
അപസർപ്പകൻ,കുറ്റാനേ്വഷകൻ,ചാരൻ,രഹസ്യാനേ്വഷകൻ.
അപായം,അപകടം,നാശം,ആപത്ത്,ദു:ഖം.,
അപേക്ഷ,ആവശ്യം,ഹർജി,പ്രത്യാശ,ശ്രദ്ധ,ആശ്രയം.
അപ്പം,അപൂപം,പൂപം,പിഷ്ടകം.
അപ്രീതി,അതൃപ്തി,അനിഷ്ടം,വിരോധം.
അബ്ജ,താമര,നളിനം,കമലം,പങ്കജം.,
അബദ്ധം,തെറ്റ്,അനർത്ഥതറ്റ്,അനർത്ഥം.
അബല,സ്ത്രീ,യോഷ,വനിത,നാരി.,
അഭിധ,പേര്,ആഖ്യ,അഭിധാനം,നാമം.,
അഭിനന്ദനം,പ്രശംസ,പ്രോത്സാഹനം,സ്തുതി.
അഭിനയം,നടനം,നാട്യം,വ്യഞ്ജകം.
അഭിനേതാവ്,നടൻ,ഭരതൻ,ശൈലൂഷൻ.
അഭിപ്രായം,ആശയം,ആഗ്രഹം,മതം,ഇംഗിതം,ആകൂതം.
അഭിമതം,അഭിപ്രായം,ഇഷ്ടം,ആശയം,ഇംഗിതം.,
അഭിമാനം,മാനം,ഗർവം,അഹങ്കാരം,ദർപ്പം,ചിത്തസമുന്നതി.
അഭിലാഷം,ആഗ്രഹം,ഇച്ഛ,ഔത്സുക്യം,വാഞ്ഛ,ദോഹദം,സ്പൃഹ,തൃഷ.
അഭിവാദ്യം,അഭിവന്ദനം,അഭിവാദം,അഭിവാദനം.
അഭിസാരിക,വേശ്യ,കുലട,സൈ്വരിണി,വ്യഭിചാരിണി,പുംശ്ചലി.
അഭീഷ്ടം,വരം,വൃതി,അഭീപ്സിതം.
അഭ്യസനം,പഠനം,പരിശീലനം,ശിക്ഷണം.
അമരക്കാരൻ,കർണ്ണധാരൻ,നാവികൻ,നിയാമകൻ.
അമരൻ,ദേവൻ,വാനവൻ,അമർത്യൻ.
അമരലോകം,ദേവലോകം,നാകലോകം.,
അമരി,കാളാ,ഗ്രാമീണാ,നീലിനി,നീലി,രഞ്ജിനി.
അമർത്ത്യൻ,ദേവൻ,അമരൻ,വിബുധൻ.
അമർഷം,കോപം,രോഷം,മന്യു,രുഷ.,
അമാത്യൻ,മന്ത്രി,സചിവൻ.,
അമാന്തക്കാരൻ,മന്ദഗാമി,മന്ഥരൻ.,
അമാന്തം,ഉദാസീനത,കാലതാമസം,അലസത.
അമൃതം,അമൃത്,സുധ,മോക്ഷദായിനി,പീയൂഷം,ഘൃതം,പേയൂഷം,നിർജ്ജരം.
അംഗജൻ,കാമദേവൻ,മാരൻ,മദനൻ,മന്മഥൻ.,
അംഗദം,തോൾവള,കേയൂരം,അംസവലയം.
അംഗാരം,കനൽ,അഗ്നി,തീക്കട്ട,അലാതം.,
അംഗുലി,വിരൽ,കൈവിരൽ,കരശാഖ.
അംഗുലീയം,മോതിരം,ഊർമ്മികം,വീകം.
അംഘ്രി,പാദം,പദം,ചരണം,അടി,കാലടി.
അമ്പട്ടൻ,ക്ഷുരകൻ,ക്ഷുരി,ക്ഷൗരകൻ,ചന്ദിലൻ.,
അമ്പലം,ക്ഷേത്രം,ദേവമന്ദിരം,ദേവാലയം,ദേവവാസം.,
അമ്പഴം,ആമ്രാതകം,കപീതകം,തനുക്ഷീരം,പീതനം.,
അമ്പാടി,ഗോഷ്ഠം,ഗോസ്ഥാനം,വ്രജം,ഗോപവാടം.,
അമ്പാരി,സജ്ജന,കല്പന.,
അമ്പിളി,ചന്ദ്രൻ,തിങ്കൾ,സോമൻ,ശശി.,
അമ്പ്,അസ്ത്രം,ശരം,ബാണം,വിശിഖം,ആശുഗം,സായകം,പത്രി.
അമ്പുറ,ആവനാഴി,തൂണം,തൂണി,തുണീരം.,
അംബു,അമ്മ,ജനനി,ജനയിത്രി,മാതാവ്.,
അംബരം,ആകാശം,വാനം,ഗഗനം.
അംബ,വെള്ളം,വാരി,ജലം.
അംബുജം,താമര,വാരിജം,ജലജം,കമലം,നളിനം.
അംബുധി,സമുദ്രം,ജലധി,വാരിധി.
അംഭസ്സ്,വെള്ളം,ജലം,തോയം,വാരി.,
അമ്മ,അംബ,ജനനി,ജനയിത്രി,തായ,മാതാവ്.
അമ്മായി,മാതുല,മാതുലി,മാതുലാനി.
അമ്മാവൻ,മാതുലൻ,മാതുലകൻ,മാതുകേശടൻ,മാതൃകൻ.,
അംശം,പങ്ക്,ഭാഗം,ഓഹരി,വീതം,വിഭാഗം.
അംശു,രശ്മി,കിരണം,പ്രകാശം.
അംശുകം,വസ്ത്രം,പട്ട്,പട്ടുവസ്ത്രം.
അംശുമാൻ,സൂര്യൻ,ആദിത്യൻ,പ്രഭാകരൻ.
അംസം,തോൾ,ചുമൽ,സ്കന്ധം.
അയനം,ഗതി,യാത്ര,സഞ്ചാരം,സഞ്ചാരണം.,
അര,അരക്കെട്ട്,കടി,കടിതം,തടം,മദ്ധ്യം,ശ്രോണി.
അരങ്ങ്,രംഗം,നാട്യശാല,നൃത്തവേദി.
അരചൻ,രാജാവ്,നൃപൻ,നരേന്ദ്രൻ.
അരഞ്ഞാണം,കാഞ്ചി,മേഖല,രശന,സപ്തകി,സാരസനം.
അരണ്യം,കാട്,വനം,വിപിനം.
അരമന,കൊട്ടാരം,രാജഭവനം,രാജമന്ദിരം,രാജസദനം,സൗധം.
അരയന്നം,ഹംസം,മരാളം,ചക്രാംഗം,ജലപാദകം.,
അരയന്നപ്പിട,ഹംസി,മരാളി,ചക്രാംഗി,വരാളി.,
അരയാൽ,അശ്വത്ഥം,ചലദലം,പിപ്പലം,ബോധിദ്രുമം.,
അരവിന്ദം,താമര,താമരപ്പൂവ്.,
അരി,അക്ഷതം,തണ്ഡൂലം,ഗാരിത്രം.
അരിതാരം,ആലം,താലം,പിഞ്ജരം,ഹരിതാലം.,
അരിവെപ്പുകാരൻ,ആന്ധസികൻ,ആരാളികൻ,ഔദാനികൻ,സൂദൻ,പല്ലവൻ.
അരുണൻ,അനൂരു,വിപാദൻ,കാശ്യപി,സൂര്യസുതൻ,ഗരുഡാഗ്രജൻ,സൂര്യസാരഥി.
അരുവി,ഝരം,നിർഝരം,വാരിപ്രവാഹം,ഝാരീ.,
അർക്കൻ,സൂര്യൻ,പ്രഭാകരൻ,ദിവാകരൻ.
അർച്ചന,ആരാധന,വന്ദനം,പൂജ,അർഹണം.,
അർജ്ജുനൻ,കിരീടി,ജിഷ്ണു,ധനഞ്ജയൻ,പാർത്ഥൻ,ഫൽഗുനൻ,ബീഭത്സു,വിജയൻ,ശേ്വതാശ്വൻ,സവ്യസാചി.
അർഭകൻ,കുട്ടി,പൈതൽ,കുഞ്ഞ്,പോതം.,
അലക്കുകാരൻ,രജകൻ,ധാവകൻ,നിർണേ്ണജകൻ,വണ്ണാൻ.,
അലങ്കാരം,ആഭരണം,ഭൂഷ,ഭൂഷണം,വിഭൂഷണം.,
അലസൻ,മടിയൻ,മന്ദൻ,അലംഭാവി,ശീതകൻ.,
അലോസരം,ശല്യം,ബദ്ധപ്പാട്,ഉപദ്രവം.
അല്പൻ,ക്ഷുദ്രൻ,ന്യൂനൻ,മന്ദൻ,ഹീനൻ.,
അല്ലൽ,ദു:ഖം,അത്തൽ,ആടൽ,അല്ല്.,
അവജ്ഞ,നിന്ദ,വെറുപ്പ്,പരിഭവം,ഉപേക്ഷ,അനാദരം.
അവതംസം,ശിരോഭൂഷണം,പൂമാല.,
അവനി,ഭൂമി,ധര,ധരിത്രി.
അവനിപാലൻ,രാജാവ്,ഭൂമിപാലൻ,ഭൂപാലൻ.
അവയവം,അംഗം,പ്രതീകം,അപഘനം.
അവരജൻ,അനുജൻ,കനിഷ്ഠൻ,കനീയാൻ.
അവൽ,അവിൽ,പൃഥുകം,ചിപിടകം,ചിപിടം.,
അവലോകനം,നോട്ടം,കാഴ്ച,വീക്ഷണം.
അവശത,ക്ഷീണം,പാരവശ്യം,വൈക്ളബ്യം.
അവസാദം,ക്ഷീണം,അലസത.,
അശുഭം,അമംഗലം,അമംഗളം,അരിഷ്ടം,രിഷ്ടം.,
അശോകം,അംഗനാപ്രിയം,അപശോകം,കലികം,വീതശോകം.,
അശ്രു,കണ്ണുനീർ,ബാഷ്പം,നേത്രാംബു.
അശ്വം,കുതിര,തുരഗം,വാജി,ഹയം,ഘോടകം.
അശ്വത്ഥം,അരയാൽ,ചലദലം,പിപ്പലം,ബോധിദ്രുമം.,
അസത്യം,നുണ,വ്യാജം,കൈതവം,ഛലം,മിഥ്യ.
അസി,വാൾ,ഖഡ്ഗം,കൃപാണം,മണ്ഡലാഗ്രം.,
അസുരൻ,ദനുജൻ,ദാനവൻ,ദൈത്യൻ,പൂർവദേവൻ,ദൈതേയൻ,ഇന്ദ്രാരി,സുരദ്വിട്ട്.
അസൂയ,അക്ഷാന്തി,ഈർഷ്യ.,
അസ്ത്രം,അമ്പ്,ശരം,വിശിഖം,ബാണം.,
അസ്വാരസ്യം,നീരസം,രസക്കേട്.,
അഹങ്കാരം,അഹന്ത,അഹമ്മതി,അഹംബുദ്ധി,മദം,ദർപ്പം,ഗർവം.
അഹസ്സ്,പകൽ,ദിവം,വാസരം,അഹ്നം.,
അഹി,പാമ്പ്,സർപ്പം,നാഗം.
അളകം,കുറുനിര,ഭ്രമരകം,ചൂർണകുന്തളം.
അളി,വണ്ട്,ഭ്രമരം,മധുപം,ഭൃംഗം.,
അഴൽ,ദു:ഖം,ഖേദം,വ്യഥ,ശോകം,സങ്കടം.
അഴിമുഖം,സംഭേദം,സിന്ധുസംഗമം.,
അറപ്പ്,വെറുപ്പ്,ജുഗുപ്സ.,
അറിവ്,വിജ്ഞാനം,പഠിപ്പ്,ജ്ഞാനം,വിദ്യ.,
ആകാശം,അംബരം,നഭസ്സ്,ഗഗനം,വാനം,വ്യോമം,വിണ്ണ്,താരാപഥം,അഭ്രം.
ആകാശഗംഗ,സുരനദി,വിൺഗംഗ,സുരവാഹിനി,സ്വർഗംഗ.,
ആക്രമണം,ആക്രാന്തി,പ്രഥർഷണം,പ്രയാതം.
ആക്ഷേപം,നിന്ദ,അപവാദം,ഗർഹണം,ഉപക്രോശം,പരിവാദം.
ആഗ്രഹം,കാമം,വാഞ്ഛ,ആശ,ഇച്ഛ,ഈഹ,ലിപ്സ,മനോരഥം.
ആജ്ഞ,കല്പന,നിദേശം,അനുവാദം,നിർദ്ദേശം,ശാസനം.
ആണ്ട്,വത്സരം,സംവത്സരം,കൊല്ലം,അബ്ദം,സമ.
ആന,ഗജം,മാതംഗം,ദന്തി,ദ്വിപം,കരി,വാരണം,ഇഭം,കുംഭി.
ആപത്ത്,വിപത്ത്,വിപത്തി,അനർത്ഥം.
ആയുധം,ശസ്ത്രം,ഹേതി,പ്രഹരണം.
ആലിംഗനം,പരിരംഭണം,ആശ്ശേഷം,ഉപഗൂഹനം.
ആവനാഴി,തൂണി,ശരധി,തൂണീരം,നിഷംഗം.,
ആശ്രമം,ഉടജം,പർണശാല,തപോവനം.
ആഹാരം,അശനം,ഭോജനം,ഭക്ഷണം,തീറ്റ.,
ആകരം,ഇരിപ്പിടം,ഖനി.,
ആകാരം,ആകൃതി,രൂപം,ശരീരം,വടിവ്.,
ആകാശം,അഭ്രം,അംബരം,ഗഗനം,താരാപഥം,ദേ്യാവ്,വേ്യാമം,നഭസ്സ്,വിഹായസ്സ്.
ആകാശഗംഗ,മന്ദാകിനി,സ്വർന്നദി,സുരവാഹിനി,അമരതടിനി.,
ആക്കം,ശക്തി,ആയം,ബലം,കരുത്ത്.,
ആക്ഷേപം,അപവാദം,നിന്ദ,പരിഗ്രഹം.
ആഖ്യ,പേര്,നാമം,അഭിധ.
ആഖ്യാനം,വിവരണം,വർണനം.,
ആഗ്രഹം,ആശ,ഇച്ഛ,അഭിലാഷം,മനോരഥം,വാഞ്ജ,തൃഷ്ണ,രുചി.
ആഘാതം,അടി,തട്ട്,വീഴ്ച.
ആഘോഷം,ഉത്സവം,മഹം,ഉദ്ധർഷം,ഉദ്ധവം.,
ആച്ഛാദനം,മറ,അന്തർദ്ധാ,വ്യവഥാ,അന്തർധീ,അപിധാനം,തിരോധാനം,പിധാനം.
ആജ്ഞ,ഉത്തരവ്,അനുവാദം,കല്പന,ശാസനം,നിർദ്ദേശം.
ആട്,അജം,ഛാനി,സ്തഭം,ബസ്തം,മേഷം.
ആട്ടിടയൻ,അജപൻ,അജാജീവൻ,അജാജീവി.
ആട്ടം,നൃത്തം,നാട്യം,ലാസ്യം,നടനം,താണ്ഡവം.
ആണ്ട്,അബ്ദം,വത്സരം,സംവത്സരം.
ആതപം,വെയിൽ,ചൂട്,ദേ്യാതം,പ്രകാശം.,
ആതുരൻ,രോഗി,വ്യാധിതൻ,അപടു,ഗ്ളാനൻ.,
ആത്മഗതം,സ്വഗതം,സ്വചിന്ത,ആത്മനിവേദനം.
ആത്മജൻ,പുത്രൻ,മകൻ,തനയൻ.
ആത്മാവ്,ക്ഷേത്രജ്ഞൻ,പുരുഷൻ,പൂരുഷൻ.
ആദരവ്,ബഹുമാനം,വണക്കം.,
ആദർശം,കണ്ണാടി,മുകുരം,ദർപ്പണം.
ആദിത്യൻ,സൂര്യൻ,ദിവാകരൻ,പ്രഭാകരൻ,പകലോൻ.,
ആദ്യം,ആദി,പ്രഥമം,പൂർവം,പൗരസ്ത്യം.,
ആധാരം,ആശ്രയം,പ്രമാണം,ശരണം.
ആധി,ദു:ഖം,ഉത്കണ്ഠ,വ്യഥ.
ആധിക്യം,ഭരം,നിർഭരം,ഭൃശം,അത്യർത്ഥം,അതിമാത്രം.
ആന,ഗജം,ഹസ്തി,കരി,ദന്തി,വാരണം,കുഞ്ജരം,ഇഭം.
ആനക്കാരൻ,ഹസ്തിപൻ,ഹസ്തിവാഹൻ,ഹസ്ത്യാരോഹൻ.
ആനക്കുട്ടി,കരഭം,കരിപോതം,കരിശാബകം,കളഭം.,
ആനക്കൊമ്പ്,നാഗദന്തകം,വിഷാണം,ഹസ്തിദന്തം,കുഞ്ജം.,
ആനച്ചങ്ങല,ശൃംഖല,അന്ദുകം,നിഗളം.
ആനത്തോട്ടി,അങ്കുശം,ശൃണി,സൃണി.
ആനകം,പെരുമ്പറ,ഭേരി,ദുന്ദുഭി,പടഹം.,
ആനനം,മുഖം,ആസ്യം,വദനം.
ആനന്ദം,സന്തോഷം,ആമോദം,ഹർഷം.
ആപത്ത്,അനിഷ്ടം,അപകടം,അത്യാഹിതം,വിപത്ത്.,
ആഭരണം,അലങ്കാരം,മണ്ഡനം,വിഭൂഷണം.
ആഭൂതി,ഐശ്വര്യം,ഭൂമാവ്,ഭൂതി,വിഭൂതി.,
ആമ്പൽ,കുമുദം,കുവലയം,കൈരവം.
ആമ,കച്ഛപം,കമഠം,കൂർമ്മം,ധരണീധരം.,
ആമലകം,ആമലകി,നെല്ലി,അമൃത,രോചിനി,വൃഷ്യ,ശ്രീഫല.
ആമലകീഫലം,നെല്ലിക്ക,അമൃതഫലം,കഷായഫലം,ധാത്രീഫലം.,
ആമോദം,സന്തോഷം,സുഖം,ആഹ്ളാദം.
ആമ്രം,മാവ്,ചൂതം,കാമാംഗം,മധുലി,മാകന്ദം,മാധവദ്രുമം,രസാലം,ഹകാരം.
ആയ,ഉപമാതാവ്,ധാത്രി,വളർത്തമ്മ,പോറ്റമ്മ.,
ആയതി,നീളം,ആയാമം,ആയതം.
ആയസം,ലോഹം,ലൗഹം,ഇരുമ്പ്,അയസ്സ്,ആയസം,കൃഷ്ണലോഹം.
ആയുധം,പ്രഹരണം,ഹസ്തമുക്തം,ഹേതി,യന്ത്രമുക്തം,ശസ്ത്രം.
ആയുഷ്മാൻ,ചിരജീവി,ചിരഞ്ജീവി,ജൈവാതൃകൻ.
ആയോധനം,യുദ്ധം,അടർ,പോര്.
ആരണ്യം,വനം,അടവി,കാനനം,കാന്താരം.,
ആരംഭം,തുടക്കം,ഉപക്രമം,പ്രക്രമം,അഭ്യാദാനം,ഉദ്ഘാതം.
ആരവം,ശബ്ദം,രവം,ധ്വനി,നാദം,സ്വനം.
ആർദ്രത,ദയ,അലിവ്,അനുകമ്പ,കാരുണ്യം.,
ആലയം,വീട്,ഭവനം,സദനം,മന്ദിരം.,
ആലവട്ടം,അലങ്കാരവിശറി,വ്യജനി,താലവൃന്തം.
ആലിപ്പഴം,ഇരാചരം,ഇരാംബരം,ഘനോപലം,ജലമൂർത്തിക.,
ആലിംഗനം,പരിരംഭണം,ആശേ്ളഷം,സംശേ്ളഷം,ഉപഗൂഹനം.,
ആൽ,അശ്വത്ഥം,വൃക്ഷരാജൻ,വടവൃക്ഷം.
ആവണക്ക്,വ്യാഘ്രപുഷ്പം,ഗന്ധർവഹസ്തകം,എരണ്ഡം,ഉരുവൂകം,രുചകം,ചിത്രകം,ചഞ്ചു.
ആവനാഴി,തൂണി,തൂണീരം,തൂണം,നിഷംഗം.,
ആവരണം,മറ,മൂടുപടം,അവഗുണ്ഠനം,നിചോളം.,
ആവലി,കൂട്ടം,നിര,പംക്തി.
ആവാസം,പാർപ്പിടം,നിവാസം,മന്ദിരം,സദനം.,
ആവി,ജലബാഷ്പം,സേ്വദം,ബാഷ്പം.
ആവൃതം,ചുറ്റപ്പെട്ടത്,വലയിതം,സംവീതം,രുദ്ധം,വേഷ്ടിതം.
ആവേഗം,മന:ക്ഷോഭം,തിടുക്കം.,
ആശംസ,അനുഗ്രഹം,ആശീർവാദം.,
ആശാൻ,ഗുരു,ഗുരുനാഥൻ,ഗുരുഭൂതൻ.
ആശാരി,തച്ചൻ,തക്ഷൻ,ത്വഷ്ടാവ്,വർദ്ധകി.,
ആശീർവാദം,ആശംസ,ആശിസ്,ആശീർവചനം,ആശീർവാദം,സ്വസ്തിവാദം,ഹിതാശംസ.
ആശ്രമം,പർണശാല,ഉടജം.,
ആസനം,ഇരിപ്പിടം,ആധാരം,പീഠം,വിഷ്ടരം.,
ആഹാരം,ഭക്ഷണം,ഭോജനം,ലേഹം,നിഘസം.,
ആഹ്ളാദം,സന്തോഷം,ആമോദം.,
ആളി,തോഴി,സഖി,ചേടി.
ആഴി,സമുദ്രം,സാഗരം,വാരിധി.
ആറ്റുദർഭ,അമരപുഷ്പ,ഇക്ഷുകാണ്ഡം,ഇക്ഷുരം,കാശം.,
ആറ്റുവഞ്ചി,അംബുവേതസം,ജലവേതസം,വാഞ്ജുളം.
ഇടയൻ,ആനായൻ,ഗോപൻ,ഗോപാലൻ,വല്ലഭൻ.,
ഇടി,മേഘനാദം,സ്തനിതം,വജ്രനിർഘോഷം.
ഇന്ദ്രൻ,മഘവാൻ,പുരുഹൂതൻ,ശത,മന്യു,സുരപതി,വജ്രി,ഹരി.
ഇന്ദ്രാണി,പൗലോമി,പുലോമജ,ശചി.
ഇരുട്ട്,അന്ധകാരം,തമസ്സ്,തിമിരം,തമിസ്രം,ധ്വാന്തം.
ഇല,ദലം,പർണ്ണം,പത്രം,പലാശം.,
ഈച്ച,മക്ഷിക,നീല.,
ഇച്ഛ,ആഗ്രഹം,അഭിലാഷം,ഈഹ,കാംക്ഷ,വാഞ്ജ,സ്പൃഗ.
ഇഞ്ചി,ആർദ്രകം,ആർദ്രിക,ശൃംഗിവേരം,ബരം.,
ഇടയൻ,ആഭീരൻ,ഗോപാലൻ,ഗോപൻ,വല്ലവൻ,ആനായൻ,ഗോസംഖ്യൻ.
ഇടവം,വൈശാഖം,മാധവം,രാധം.
ഇടിത്തീ,മിന്നൽ,മേഘജേ്യാതിസ്സ്.,
ഇടിമിന്നൽ,കൊള്ളിയാൻ,മിന്നൽപ്പണർ,ഇടിവാൾ,അശനി,ചങ്ങല,ചപല,തടിത്ത്.
ഇടിമുഴക്കം,മേഘനാദം,ഗർജ്ജിതം,സ്തനിതം,രസിതം.,
ഇണ,ഇരട്ട,രണ്ട്,ദ്വയം,ദ്വന്ദ്വം,മിഥുനം.
ഇണക്കം,ഇഷ്ടം,പൊരുത്തം,യോജിപ്പ്,മെരുക്കം.,
ഇതൾ,ദലം,ദളം,ഛദം,ബർഹം.,
ഇതിവൃത്തം,കഥ,കഥാവസ്തു,പ്രതിപാദ്യം,വിഷയം.,
ഇത്തി,പ്ളക്ഷം,ജടി,പർക്കടി.
ഇത്തിൾ,വൃക്ഷാദനി,വൃക്ഷരുഹ,ജീവന്തിക,വൃന്ദ.,
ഇനിമ,മാധുര്യം,ഭംഗി,ഇനിപ്പ്.
ഇന്തുപ്പ്,സിന്ധുജം,സിതശിവം,ശീതശിവം,മാണിന്ഥം.,
ഇന്ദിര,ലക്ഷ്മി,കമല,പത്മ,പത്മാലയ,മംഗളദേവത,രമ,ശ്രീ,ലോകജനനി.
ഇന്ദീവരം,കരിങ്കൂവളം,നീലത്താമര,നീലോല്പലം.
ഇന്ദു,ചന്ദ്രൻ,വിധു,സോമൻ,ശശി.,
ഇന്ദുചൂഡൻ,ശിവൻ,ചന്ദ്രശേഖരൻ,കലാധരൻ.
ഇന്ദുമതി,വെളുത്തവാവ്,പൗർണമി,പൗർണമാസി.
ഇന്ദ്രചാപം,മഴവില്ല്,ഇന്ദ്രധനുസ്സ്.,
ഇന്ദ്രജാലം,കൺകെട്ടുവിദ്യ,കൂടം,മായാജാലം,ശാംബരി.,
ഇന്ദ്രജാലികൻ,മായാകരൻ,പ്രതിഹാരികൻ.,
ഇന്ദ്രജിത്ത്,മേഘനാദൻ,രാവണി,ജംഭാരിജിത്ത്.
ഇന്ദ്രൻ,ആഖണ്ഡലൻ,പുരന്ദരൻ,വാസവൻ,ശക്രൻ,സുരപതി,സംക്രന്ദനൻ,വൃത്രാരി,വലാരി.
ഇന്ദ്രാണി,പുലോമജ,പൗലോമി,ശക്രാണി,ശചി.,
ഇന്ദ്രിയം,ഹൃഷീകം,വിഷയി.,
ഇമ,കൺപീലി,പക്ഷ്മം,പക്ഷ്മളം.
ഇമ്പം,അഴക്,ആനന്ദം,മാധുര്യം,സുഖം.,
ഇയ്യാംപാറ്റ,ശലഭം,പതംഗം.,
ഇരട്ട,യുഗം,യുഗളം,യുഗ്മം,ദ്വന്ദ്വം,മിഥുനം.
ഇരട്ടിമധുരം,അതിമധുരം,മധുകം,മധുകദ്വയം.
ഇരിപ്പ,അലിമകം,ഗുഡപുഷ്പം,ഹ്രസ്വഫലം.
ഇരപ്പൻ,തെണ്ടി,യാചകൻ,ദരിദ്രൻ.
ഇരുട്ട്,ഇരുൾ,തമസ്സ്,താമിസ്രം,അന്ധകാരം,തിമിരം,ധ്വാന്തം.
ഇരുത്തി,യോഗ്യം,സിദ്ധി,ലക്ഷ്മി.
ഇരുമ്പ്,അയം,അയസ്സ്,അശ്മസാരം,ആയസം.,
ഇരുമ്പുലക്ക,മുദ്ഗരം,പരിഘം,മുസലം.
ഇരുവേലി,ഉശീരം,ഗന്ധമൂലകം,പിംഗലം,ഭൂതകേശി.,
ഇല,ദലം,പത്രം,പർണ്ണം,ഛദം,പലാശം.
ഇലക്കറി,ശാകം,ഹരിതകം,ശിഗ്രു.
ഇലഞ്ഞി,കേസരം,ബകുളം,മധുപുഷ്പം,മദനം.,
ഇലവ്,പൂരണി,മോച,സ്ഥിരായു,ശാല്മലി,തൂലവൃക്ഷം,യമദ്രുമം.
ഇല്ലം,ഗൃഹം,ഭവനം,മന്ദിരം.
ഇല്ലത്തമ്മ,ഗൃഹനായിക,വീട്ടമ്മ.,
ഇല്ലി,മുള,കീചകം,ദൃഢകാണ്ഡം,ധനുർദ്രുമം,മഹാബലം,മസ്കരം.
ഇഷ്ടം,പ്രിയം,സ്നേഹം,കാമം,അഭീഷ്ടം,വല്ലഭം,ഹൃദ്യം.
ഇഷ്ടി,യാഗം,യജ്ഞം,മഖം,മേധം,അധ്വരം.
ഇളക്കം,ചലനം,കമ്പനം,ചഞ്ചലം,തരളം,ലോലം.
ഇളയവൻ,അനുജൻ,അവരജൻ,കനീയാൻ.
ഇറച്ചി,മാംസം,ആമിഷം,പിശിതം,വരസം.,
ഈക്ഷണം,കാഴ്ച,നോട്ടം,വീക്ഷണം.
ഈച്ച,മക്ഷിക,നീല,വർവ്വണ.
ഈട്ടം,കൂട്ടം,സമൂഹം,സംഘം.
ഈന്തപ്പന,കുണ്ടരിക,കുന്ദുരുകി,ഗജഭക്ഷ,മഹേരണ,സല്ലകി,ഹ്രാദിനി.
ഈന്തപ്പഴം,ഖർജ്ജുരം,മധുക്ഷീരകം,മധുമസ്തക,യവനേഷ്ടം.,
ഈയൽ,ഈയാംപാറ്റ,പതംഗം.,
ഈശ്വരൻ,ഈശൻ,ദൈവം,രക്ഷകൻ,പരൻ,ജഗൽപിതാവ്,സർവേശ്വരൻ,സർവാന്തര്യാമി.
ഈറ്റില്ലം,സൂതികാഗൃഹം,അരിഷ്ടം.,
ഉക്തി,വാക്ക്,ഭാഷണം,കഥനം.
ഉടജം,ആശ്രമം,പർണശാല,പർണാശ്രമം.
ഉടമ്പ്,ഉടൽ,ദേഹം,ശരീരം.
ഉടുക്ക്,ഡമരു,ഡക്ക,തുടി,കടുന്തുടി.,
ഉടുമ്പ്,ഖരചർമ്മ,ഗോധ,ഗോധേയം,പഞ്ചനഖം.,
ഉഡു,നക്ഷത്രം,താരം,താരകം.
ഉഡുപം,പൊങ്ങുതടി,പ്ളവം.,
ഉണർവ്,ജാഗ്രത,ഊർജ്ജസ്വലത.,
ഉണ്മ,സത്യം,സത്ത,യാഥാർത്ഥ്യം.
ഉതിരം,രുധിരം,രക്തം,ചോര.
ഉൽക്കർഷം,മേന്മ,ഉയർച്ച,അഭിവൃദ്ധി.
ഉത്തമസ്ത്രീ,വരവർണിനി,മത്തകാശനി,വരാരോഹ.
ഉത്തമം,പ്രമുഖം,പ്രധാനം,മുഖ്യം,വരേണ്യം.,
ഉത്തരം,പ്രതിവചനം,പ്രത്യുക്തി,പ്രതിവാണി,പ്രതിവാക്യം.,
ഉത്തരവ്,ആജ്ഞ,അനുമതി,കല്പന.
ഉത്തരീയം,മേൽമുണ്ട്,പ്രവാരം,ഉത്തരാസംഗം,ബൃഹതിക,സംവ്യാനം.
ഉത്തേജനം,പ്രചോദനം,പ്രേരണ,ആവേശം.
ഉത്തോലകം,തുലാസ്,ത്രാസ്,തുലായന്ത്രം.
ഉത്ഥാനം,ഉണർവ്,ഉയർച്ച,ഉദയം.
ഉൽപ്പത്തി,ഉത്ഭവം,ജനനം,സൃഷ്ടി,ആരംഭം.,
ഉത്ഭവം,ഉൽപ്പത്തി,ആരംഭം,ജനനം.
ഉത്സംഗം,മടിത്തട്ട്,അങ്കം,പാളി.
ഉത്സവം,ആഘോഷം,മഹം,ഉദ്ധർഷം,ഉദ്ധവം.,
ഉദകം,വെള്ളം,ജലം,തോയം,വാരി.,
ഉദധി,സമുദ്രം,സാഗരം,വാരിധി,ജലധി.,
ഉദന്തം,വാർത്ത,ചരിത്രം,കഥ.
ഉദയം,ഉത്പത്തി,അഭിവൃദ്ധി,ആരംഭം.
ഉദരം,വയറ്,കുക്ഷി,ജഠരം,പിചണ്ഡം.,
ഉദാരൻ,ശ്രേഷ്ഠൻ,ദാനശീലൻ,മഹാമനസ്കൻ.
ഉദീരണം,ഉച്ചാരണം,വിവരണം,ഉച്ചരിക്കൽ,പറച്ചിൽ,കഥനം.
ഉദ്ഗമനം,അഭിവൃദ്ധി,പുരോഗതി,ഉയർച്ച,ഉന്നതി.,
ഉദ്യമം,പരിശ്രമം,ഉത്സാഹം,പ്രയത്നം.
ഉദ്യാനം,പൂന്തോട്ടം,ആരാമം,ഉപവനം,വൃക്ഷവാടി.,
ഉദേ്യാഗം,പ്രയത്നം,തൊഴിൽ,വേല,ജോലി.,
ഉദ്വഹം,ഉദ്വാഹം,വിവാഹം,പരിണയം,ഉപയാമം,പാണിഗ്രഹണം.
ഉദേ്വഗം,ഉത്കണ്ഠ,പരിഭ്രമം,പരിഭ്രാന്തി.
ഉദ്ധതൻ,അഹങ്കാരി,ധിക്കാരി,ഗർവിഷ്ഠൻ.
ഉന്മത്തം,ബുദ്ധിഭ്രമം,മതിഭ്രമം.,
ഉന്മാദം,ഭ്രാന്ത്,ഉന്മദം.,
ഉന്മേഷം,ഉണർവ്,പ്രസാദം,ഓജസ്സ്.
ഉപകാരം,സഹായം,പ്രയോജനം,ഉപകൃതം,ഉപകൃതി.,
ഉപക്രമം,ആരംഭം,തുടക്കം,പ്രാരംഭം.
ഉപചാരം,ശുശ്രൂഷ,ഉപസര്യ,സേവനം,പരിചര്യ.,
ഉപജീവനം,ആജീവനം,ജീവിക,വർത്തനം,വൃത്തി.,
ഉപദർശനം,വ്യാഖ്യാനം,വിമർശനം.,
ഉപദ്രവം,ശല്യം,പീഡ,ബാധ.
ഉപാധാനം,തലയണ,ഉപവഹം,ഉപബർഹം.
ഉപഭോഗം,അനുഭവം,അനുഭോഗം,ആസ്വാദനം.
ഉപമ,തുല്യത,സാമ്യം,സാദൃശ്യം.
ഉപയോഗം,പ്രയോജനം,അനുഭവം.,
ഉപലം,ഉരകല്ല്,കഷം,നികഷം,ശാണം.,
ഉപലബ്ധി,ലാഭം,നേട്ടം.,
ഉപവനം,പൂങ്കാവ്,പൂന്തോട്ടം,ആരാമം,ഉദ്യാനം.,
ഉപവാസം,അനശനം,ഉപവസ്തം,ഉപോഷണം,ഉപോഷിതം.,
ഉപവീതം,പൂണുനൂൽ,യജ്ഞസൂത്രം,നിവീതം.
ഉപഹാരം,കാഴ്ചദ്രവ്യം,പൂജാവസ്തു,സമ്മാനം.
ഉപാദ്ധ്യായൻ,അദ്ധ്യാപകൻ,ആചാര്യൻ,ഗുരു,ഗുരുനാഥൻ.,
ഉപായം,കൗശലം,സൂത്രം,തന്ത്രം.
ഉപാലംഭം,ശകാരം,പരിഹാസം,നിന്ദ.
ഉപാസനം,ആരാധനം,ഭജനം,പൂജനം,സേവ.,
ഉപ്പൻ,ചകോരം,ചെമ്പോത്ത്,ഭരദ്വാജം,ചന്ദ്രികാപായി,ജീവജീവം.
ഉപ്പ്,ലവണം,വസിരം,സാമുദ്രം,അക്ഷീബം.,
ഉഭയം,ജോടി,യുഗളം,യുഗ്മം,യുഗ്മകം.,
ഉമിനീർ,ലാല,സൃന്ദിനി,സൃന്ദനിക.
ഉമി,തുച്ഛം,തുഷം,ധാന്യകല്കം,ധാന്യത്വക്ക്.,
ഉമ്പർ,ദേവന്മാർ,നിലിമ്പർ,വാനവർ.
ഉയരം,പൊക്കം,കിളരം,ഉച്ഛ്രയം,ഉച്ചം,ഉന്നതം,ഉദഗ്രം,തുംഗം.
ഉയിർ,ജീവൻ,അസു,പ്രാണൻ.
ഉരകല്ല്,കഷം,നികഷം,ശാണം,ശാണോപലം,ചാണ.
ഉരഗം,പാമ്പ്,നാഗം,പന്നഗം,അഹി,ഫണി,ഭോഗി,സർപ്പം.
ഉരൽ,ഉലൂഖലം,ഉദൂഖലം,ഉഡൂഖലം,ഉദുംബരം.,
ഉരസിജം,സ്തനം,വക്ഷോജം.,
ഉരസ്സ്,നെഞ്ച്,മാറിടം.,
ഉരുവം,രൂപം,ശരീരം.,
ഉരുള,കബളം,ഗുഡം,ഗ്രാസം,പിണ്ഡം.,
ഉർവി,ഭൂമി,ക്ഷമാ,ക്ഷിതി,ധരണി,ധരിത്രി,പൃഥി,മഹി,വസുധ.
ഉലക്ക,അയോഗ്രം,മുസലം,പരിഘം.
ഉലുവ,കടുബീജിക,കാരവി,ഗന്ധഫല.
ഉലൂകം,മൂങ്ങ,ദാത്യൂഹം,കാളകണ്ഠം,ദിവാഭീതൻ,നിശാടനൻ,ശികം.
ഉല്ലാസം,ആഹ്ളാദം,ഉത്സാഹം,സന്തോഷം.
ഉഷസ്സ്,പ്രഭാതം,പ്രത്യുഷം,പുലരി,വിഭാതം,കല്യം.
ഉഷ്ണം,ചൂട്,താപം,സഞ്ജ്വരം.
ഉഷ്ണീഷം,തലപ്പാവ്,കിരീടം,ശിരോകവചം.
ഉള്ളി,രോചനം,രുദ്രകം,തീക്ഷ്ണകന്ദം,കൃമിഘ്നം.,
ഉറക്കം,നിദ്ര,സുഷുപ്തി,സ്വാപം,ശയനം.,
ഉറപ്പ്,ദൃഢത,ബലം,സ്ഥിരത.
ഉറി,കാചം,ശിക്യം.,
ഉറുമ്പ്,പിപീലിക,വമ്രി,വല്മി.
ഉഴിഞ്ഞ,ഇന്ദ്രവല്ലി,ശക്രവല്ലി,തീക്ഷ്ണഗന്ധം.
ഉഴുന്ന്,ധാന്യമാഷം,ധാന്യവീരം,ബീജവരം,മാഷം.,
ഉത്തമം,മുഖ്യം,പ്രധാനം,വര്യം,പ്രമുഖം.,
ഉത്തരം,പ്രതിവാക്യം,പ്രതിവചനം,പ്രത്യുക്തി.
ഉപ്പ്,ലവണം,അക്ഷീവം,ഊഷകം.
ഉറക്കം,നിദ്ര,സ്വാപം,സുപ്തി,സുഷുപ്തി.,
ഊക്കം,ശക്തി,ആയം,കരുത്ത്,ബലം,ആവേഗം.
ഊഞ്ഞാൽ,ദോള,ഡോള,ഊചൽ,പ്രേംഖ,ഊയൽ,ഉഴിഞ്ഞാൽ.
ഊണ്,ഭോജനം,ഭക്ഷണം,ആഹാരം.
ഊനം,കുറവ്,ദോഷം,ന്യൂനത.
ഊമ,മൂകൻ,അവാക്ക്.,
ഊര്,പ്രദേശം,കര,വാസസ്ഥലം.
ഊരു,തുട,ജാഘനി,സക്ഥി.
ഊർണ്ണം,കമ്പിളി,ആട്ടിൻരോമം,നൂല്.
ഊർണ്ണനാഭം,ചിലന്തി,അഷ്ടപാദം,കൃശാക്ഷം.
ഊഷ്മം,ചൂട്,വെയിൽ,താപം,ഊഷ്മാവ്.,
ഊഹം,അനുമാനം,സംശയവിചാരം,അദ്ധ്യാഹാരം.
ഊളൻ,കുറുക്കൻ,കുറുനരി,ജംബുകം,ക്രോഷ്ടം,സൃഗാലം.
ഊറ്റം,ശക്തി,കരുത്ത്,ബലം.
ഋണം,കടം,ബാധ്യത,കടപ്പാട്.
ഋണി,കടക്കാരൻ,അധമർണൻ.,
ഋതം,സത്യം,ധർമ്മവിധി,തഥ്യ,യഥാർത്ഥം.,
ഋതുമതി,രജസ്വല,ആത്രേയി,മലിനി,പുഷ്പവതി,ഉദക്യ.
ഋഷഭം,കാള,ഉക്ഷം,വൃക്ഷം,വൃഷഭം.,
ഋഷി,മുനി,സന്ന്യാസി,മഹർഷി,സത്യവചസ്സ്,തപസ്വി.
എലി,മൂഷികൻ,ഖനകൻ,ആഖു,മൂഷകൻ.,
എകരം,ഉയരം,പൊക്കം,ഉന്നതി.
എക്കിൾ,ഇക്കിൾ,ഇക്കൾ,എക്കിട്ടം.
എച്ചില്,ഉച്ഛിഷ്ടം,ഭുക്തസമുജ്ഝിതം,ഫേല.
എട്ടുകാലി,ചിലന്തി,ജാലികം,തന്തുവായം,ഊർണനാഭി.,
എണ്ണ,തിലജം,തിലദ്രവം,തൈലം.
എപ്പോഴും,അനിശം,അവിരതം,സതതം,സന്തതം,നിത്യം.
എരുമ,മഹിഷി,മന്ദഗമന,കലുഷം,ദുരന്ധം.,
എലി,മൂഷികൻ,ആഖു,പൂംധ്വജൻ,പൃകം,ഉന്ദുര.
എല്ലാം,സർവം,അഖിലം,അശേഷം,സമസ്തം,നിഖിലം,നിശേ്ശഷം,സമഗ്രം,സകലം,പൂർണം.
എല്ലായ്പോഴും,സതതം,സന്തതം,സദാ,അനാരതം,അശ്രാന്തം,അവിരതം,അനിശം,അനവരതം,നിത്യം,അജസ്രം.
എല്ല്,അസ്ഥി,കീകസം,കുല്യം,എലുമ്പ്.,
എള്ള്,തിലം,പൂതധാന്യം,പാപഘ്നം,ഹോമധാന്യം.,
എഴുത്ത്,ലിപി,ലിഖിതം,ലേഖ.
എഴുത്തുകാരൻ,അക്ഷരചഞ്ചു,അക്ഷരചണൻ,ലിപികാരൻ,ലിപികൻ.,
ഐശ്വര്യം,ഭൂതി,വിഭൂതി.,
ഏകം,ഒന്ന്,ഒറ്റ.,
ഏകത്വം,ഐക്യം,ഒരുമ.,
ഏകദൃഷ്ടി,കാക്ക,കാകൻ.,
ഏകദേവൻ,ശിവൻ,മഹാദേവൻ.,
ഏകാകി,ഏകൻ,ഏകകൻ,ഏകലൻ,ഒറ്റപ്പെട്ടവൻ,ഒറ്റതിരിഞ്ഞവൻ.
ഏകാന്തം,രഹസ്യസ്ഥലം,വിജനസ്ഥലം,ഒറ്റപ്പെട്ടവൻ,ഒറ്റതിരിഞ്ഞവൻ.,
ഏക്കം,വലിവ്,ശ്വാസകേ്ളശം.,
ഏട്,പുസ്തകതാൾ,വശം,ഗ്രന്ഥം.
ഏഡൻ,ചെകിടൻ,ബധിരൻ,ഏളൻ.
ഏണം,മാൻ,കുരംഗം,മൃഗം,ശാഖിശൃംഗം,ഹരിണം.
ഏണാങ്കൻ,ചന്ദ്രൻ,ശശി,തിങ്കൾ.
ഏണി,ഗോവണി,നി:ശ്രേണി,സോപാനം.
ഏതം,മാൻ,മൃഗം,ഹരിണം,സാരംഗം,കൃഷ്ണസാരം.
ഏനം,തക്കം,സൗകര്യം,സന്ദർഭം.
ഏഭ്യൻ,ഭോഷൻ,മടയൻ,വങ്കൻ,വിഡ്ഢി.,
ഏഷണിക്കാരൻ,ഖലൻ,കർണേ്ണജപൻ,പിശുനൻ,സൂചകൻ,ദുർജ്ജനം.
ഏളൻ,ഏഡൻ,ബധിരൻ,ചെകിടൻ.
ഏഴ,അഗതി,ദരിദ്രൻ,അജ്ഞാനി.
ഐക്യം,ഒരുമ,യോജിപ്പ്,ഏകത്വം.
ഐന്ദ്രജാലികൻ,മായാകാരൻ,ഇന്ദ്രജാലികൻ,പ്രതിഹാരികൻ.
ഐരാവതം,ഐരാവണം,അഭ്രമാതംഗം,മഹേദം.
ഐശ്വര്യം,ഭൂതി,വിഭൂതി,ഭൂമാവ്.
ഒട്ടകം,ഉഷ്ട്രം,മഹാംഗം,മരുപ്രിയം.
ഒഴുക്ക്,പ്രവാഹം,വേഗം,സ്രോതസ്സ്.
ഒച്ച,ശബ്ദം,രവം,ആരവം,സ്വനം,നിർഘോഷം.
ഒട്ടകം,ഉഷ്ട്രം,കാണ്ഡോലം,കരഭം,കരഭകം,ഗ്രീവി,മഹാംഗം,ദീർഘാംഗം,മഹാഗളം.
ഒഡ്യാണം,അരഞ്ഞാണം,കാഞ്ചി,ഒട്ടിയാൺ.
ഒതുക്കം,കല്പട,സോപാനം,പടവ്.
ഒപ്പം,തുല്യം,സമം,സന്നിഭം.
ഒപ്പാരം,ഐക്യം,ഒരുമ,യോജിപ്പ്.
ഒരുമ,ഐക്യം,യോജിപ്പ്,ചേർച്ച.
ഒലി,ശബ്ദം,ഒച്ച,ആരവം.
ഒസ്സാൻ,ക്ഷുരകൻ,ക്ഷൗരകൻ,വപ്താവ്,നാപിതൻ.,
ഒളി,ശോഭ,പ്രകാശം,തേജസ്സ്.
ഒഴുക്ക്,പ്രവാഹം,ഝരി.,
ഓർമ്മ,സ്മരണ,സ്മൃതി,ചിന്ത.
ഓളം,തരംഗം,വീചി,ഊർമി,തരംഗം.
ഓജസ്സ്,ചൈതന്യം,ഉന്മേഷം,പ്രസരിപ്പ്.
ഓടക്കുഴൽ,വേണു,മുരളി,സുഷിരവാദ്യം,വംശനാളം.,
ഓടം,വള്ളം,തോണി,വഞ്ചി,തരണി,തരിത്രം.
ഓന്ത്,കുകലാസം,സരടം,വേദാരം.
ഓദനം,ചോറ്,അന്നം,ആഹാരം,ജീവനം,നിഘസം,ഭോജനം,ഭോജ്യം.
ഓരം,അരുക്,വക്ക്,വശം.
ഓരിലത്താമര,അവ്യംഗ,അവ്യഥ,ചാരടി,തരണി,പത്മ,പത്മാവതി,സുവഹ,സുവീര.
ഓർനിലം,ഊഷരം,ഊഷവാൻ,ഇരിണം.
ഓശാരം,സൗജന്യം,ദാനം.,
ഓഹരി,പങ്ക്,അംശം,ഭാഗം.
ഓവ്,പ്രണാളി,പ്രണാളം.,
ഓളം,തിര,തരംഗം,വീചി,ഊർമ്മി.,
ഓളി,ഓരി,കൂകൽ,നിലവിളി.
ഔഷധം,മരുന്ന്,ഭേഷജം,ജായു,അഗദം.,
ഔത്സുക്യം,ആഗ്രഹം,താത്പര്യം.,
ഔദ്ധത്യം,അഹങ്കാരം,അഹന്ത.,
ഔന്നത്യം,ഉയരം,പൊക്കം.,
ഔപമ്യം,സാദൃശ്യം,തുല്യത.,
കച്ചവടക്കാരൻ,വണിക്ക്,വണികൻ,സാർത്ഥവാഹൻ.
കച്ചവടം,വാണിജ്യം,വിക്രയം,വാണിഭം,വ്യാപാരം.,
കടം,ഋണം,വായ്പ.,
കടൽ,സമുദ്രം,ആഴി,അബ്ധി,വാരിധി,സാഗരം,ഉദധി,പാരാവാരം,പരവ.
കടിഞ്ഞാൺ,ലഗാൻ,രശ്മി.,
കടുവ,ശാർദ്ദൂലം,നരി,വ്യാഘ്രം.
കട്ടിൽ,മഞ്ചം,തല്പം,പല്യങ്കം.
കണ്ഠം,കഴുത്ത്..
കണ്ണാടി,ദർപ്പണം,ആദർശം,മുകുരം.
കണ്ണീർ,അശ്രു,ബാഷ്പം,നേത്രാംബു.
കണ്ണ്,നയനം,ലോചനം,നേത്രം,അക്ഷി.,
കന്യക,കുമാരി,കന്യ,കന്നി,വരദ.,
കപടം,വ്യാജം,ഛലം,കൈതവം.
കരച്ചിൽ,രോദനം,രുദിതം.,
കരിങ്കൂവളം,നീലോല്പലം,കരിങ്കുവലയം.,
കർണ്ണൻ,രാധേയൻ,വസുഷേണൻ,അംഗരാജൻ,വൈകർത്തനൻ.,
കർപ്പൂരം,ഹിമം,സിതാഭ്രം,ഘനസാരം.
കർഷകൻ,കൃഷകൻ,കൃഷീവലൻ,കൃഷിക്കാരൻ.
കലപ്പ,സീരം,ഹലം,ലാംഗലം.
കല്ല്,ശില,ഗ്രവം,ഉപലം,അശ്മം.,
കള്ളൻ,തസ്കരൻ,ചോരൻ,മോഷ്ടാവ്,മോഷകൻ.,
കള്ള്,മധു,മദ്യം.,
കഴുത,ഗർദ്ദഭം,ഖരം,രാസഭം,ബാലേയം.,
കഴുത്ത്,കണ്ഠം,ഗ്രീവം,ഗളം,കന്ധരം.,
കറുത്തനിറം,കൃഷ്ണം,കാളം,ശ്യാമം,അസിതം.,
കാക്ക,ബലിഭുക്ക്,ഏകദൃഷ്ടി,കരടം,വായസം,ബലിപുഷ്ടം.
കാട്,അടവി,അരണ്യം,വിപിനം,കാന്താരം,ഗഹനം,കാനനം.
കാട്ടാളൻ,ശബരൻ,കിരാതൻ.,
കാനൽ,-,മൃഗതൃഷ്ണ,മരീചിക.
കാമദേവൻ,മാരൻ,മന്മഥൻ,മദനൻ,കന്ദർപ്പൻ,അനംഗൻ,കാമൻ,പൂവമ്പൻ,മകരകേതു.
കാരണം,മൂലം,ഹേതു,നിമിത്തം.
കാല്,ചരണം,പത്ത്,പദം.
കാലൻ,യമൻ,ധർമ്മരാജൻ,പിതൃപതി,സമവർത്തി,ഹരി,പ്രേതനാഥൻ.
കാള,ഉക്ഷം,ഋഷഭം,വൃഷം,ഭദ്രം.,
കാളിന്ദി,യമുന,കളിന്ദജ,സൂര്യപുത്രി.
കിടക്ക,ശയനം,ശയ്യ,തല്പം.
കിങ്കരൻ,ഭൃത്യൻ,പരിചാരകൻ,ദാസൻ.
കിണർ,കൂപം,അന്ധു,ഉദപാനം.
കിരീടം,മകുടം,മുകുടം.,
കിഴക്ക്,പൂർവം,പ്രാചി.,
കുട്ടി,ശിശു,ഡിംബൻ,അർഭകൻ,ശാബം.,
കുതിര,അശ്വം,വാജി,തുരംഗം,തുരം,ഗമം,തുരഗം,ഹയം,സൈന്ധവം.
കുബേരൻ,ധനദൻ,രാജരാജൻ,വൈശ്രവണൻ,നരവാഹനൻ.,
കുയിൽ,പികം,കോകിലം,കളകണ്ഠം,കാകപുഷ്ടം,വനപ്രിയം.
കുരുമുളക്,മരിചം,വീരം,കൃഷ്ണം,വേല്ലജം.,
കൂട്,നീഡം,പഞ്ജരം,കുലായം.
കൂട്ടം,സമൂഹം,നിവഹം,നികരം,വൃന്ദം,പടലി,തതി.
കൊടിക്കൂറ,പതാക,ധ്വജം,വൈജയന്തി.
കൊടിമരം,ധ്വജം,കേതു,കേതനം.
കൊടുമുടി,ശിഖരം,ശൃംഗം,കൂടം.
കൊല,വധം,ഉന്മാഥം,ക്ഷണനം,നിഹനനം.,
കോപം,കലി,ക്രോധം,രോഷം,അമർഷം.,
കോഴി,താമ്രചൂഡം,ചരണായുധം.,
കക്ഷം,ബാഹുമൂലം,ഭുജമൂലം,പുരഞ്ജരം.
കങ്കണം,വള,വലയം,കടകം.
കച്ചവടം,വ്യാപാരം,ക്രയവിക്രയം,വാണിഭം,വിക്രയ,വാണിജ്യം,വിപണനം.
കച്ചവടക്കാരൻ,ആപണികൻ,നൈഗമൻ,പണ്യാജീവൻ,വണിക്ക്,വാണിജൻ,സാർത്ഥവാഹൻ,ക്രയവിക്രയികൻ.
കഞ്ചുകം,ഉടുപ്പ്,കുപ്പായം.,
കഞ്ചുകി,ദ്വാരപാലകൻ,പ്രതീഹരൻ,വേത്രധാരകൻ.
കഞ്ഞി,ഉഷ്ണിക,തരള,യവാഗു,വിലേപി,ശ്രാണ.
കടകോൽ,ദധിചിരം,മന്ഥം,മന്ഥാനം.
കടക്കണ്ണ്,അപിംഗം,നയനാന്തം,നേത്രപര്യന്തം.
കടന്നൽ,ഗണ്ഡോലി,ഗണ്ഡോളി,വരട,വരടി.,
കടം,ഋണം,ബാദ്ധ്യത,സത്യാനൃതം,പര്യുദഞ്ചനം.,
കടമ്പ്,കദംബം,നീപം,പ്രിയകം,ഹലിപ്രിയം.,
കടൽ,സമുദ്രം,ജലനിധി,സാഗരം,അബ്ധി,അർണ്ണവം,ഉദധി,സിന്ധു.
കട്ടിൽ,പര്യങ്കം,മഞ്ചം,പല്യങ്കം,ശയനീയം,തളിമം.
കടിഞ്ഞാൺ,കവിക,ഖലീനം,പ്രഗ്രഹം,രശ്മി,കവിയം.
കടുക്,തന്തുഭം,സർഷപം,കദംബം.
കടുക്ക,അഭയ,അമൃത,കായസ്ഥ,രേചകി,ഹരീതകി.
കടുവ,വ്യാഘ്രം,വ്യാളം,ശാർദൂലം,നരി.,
കഠിനം,കർക്കശം,കഠോരം,നിഷ്ഠുരം,ദൃഢം.,
കണിക,തുള്ളി,കണിക.,
കണങ്കാൽ,ജംഘ,പ്രസൃത,മുഴങ്കാൽ.
കണ്ടകാരി,ക്ഷുദ്ര,ദു:സ്പർശ,ബൃഗതി,വ്യാഘ്രി.,
കണ്ഠം,കഴുത്ത്,ഗ്രീവ,ഗളം,കന്ധരം,ശിരോധരം.
കണ്ഠാഭരണം,ലംബനം,ലലന്തിക.,
കണ്ണൻ,ശ്രീകൃഷ്ണൻ,വാസുദേവൻ,ദേവകീപുത്രൻ.
കണ്ണാടി,ആദർശം,മുകുരം,ദർപ്പണം,ദർശനം.,
കണ്ണീർ,അശ്രു,നേത്രാംബു,ബാഷ്പം,ബാഷ്പോദം.,
കണ്ണ്,നേത്രം,നയനം,മിഴി,ലോചനം,അക്ഷി,ദൃഷ്ടി.
കൺപീലി,ഇമ,പക്ഷ്മം,പക്ഷ്മളം.
കതിരവൻ,സൂര്യൻ,അംശുമാൻ,അംശുമാലി.
കദനം,ദു:ഖം,ദുരിതം.,
കദംബം,കൂട്ടം,സംഘം,സമൂഹം.
കനകം,സ്വർണം,ഹേമം,കാഞ്ചനം.
കനൽ,തീക്കട്ട,അംഗാരം.,
കനവ്,കിനാവ്,സ്വപ്നം.,
കനിവ്,അലിവ്,ദയ,കരുണ.
കനിഷ്ഠൻ,അനുജൻ,അവരജൻ,കനീയാൻ.
കന്ദം,മുള,മൊട്ട്.,
കന്മദം,അശ്മജ,അശ്മലാക്ഷ,ശൈലധാതുജ,ശൈലനിര്യാസം.,
കന്ദരം,ഗുഹ,ദരി,വിലം.
കന്ദർപ്പൻ,കാമദേവൻ,മാരൻ,മദനൻ.
കന്ദുകം,പന്ത്,കണ്ഡുക,ഗേണ്ഡുകം.
കന്ധരം,കഴുത്ത്,കണ്ഠം,ഗളം,ഗ്രീവ,ശിരോധി.
കന്നി,നഭസ്യം,പ്രൗഷ്ഠപദം,ഭാദ്രം,ഭാദ്രപദം.,
കന്യക,കുമാരി,കന്യ,ഗൗരി,കന്നി,വരദ.
കന്മദം,അശ്മജ,അശ്മലാക്ഷ,ഗിരിജം,ശിലാജതു.,
കപടം,കൈതവം,ഛത്മം,വ്യാജം,നികൃതി,ഛലം.
കപാലം,തലയോട്,കർപ്പരം,കരോടി.
കപി,കുരങ്ങ്,മർക്കടം,വാനരം,കീശം,ശാഖാമൃഗം.
കപോതം,പ്രാവ്,കളരവം,പാരാവതം.
കപ്പിത്താൻ,നാവികൻ,പോതവാഹനൻ,നിയാമകൻ,കർണ്ണധാരൻ.,
കപ്പം,കരം,ബലി,ഭാഗധേയം.
കപ്പൽ,തരണി,നൗക,പോതം,യാനപാത്രം,സാമുദ്രിക.
കമനി,സുന്ദരി,സുതനു.,
കമലം,താമര,ജലജം,അംഭോരുഹം.
കമലാ,ലക്ഷ്മീദേവി,ഇന്ദിര,പത്മാലയ,മംഗളദേവത.,
കമുക്,കവുങ്ങ്,അടയ്ക്കാമരം,ക്രമുകം.
കമ്പോളം,ചന്ത,വിപണി,അങ്ങാടി.
കംബു,ശംഖ്,ശംഖം,സുനാദകം,ബഹുനാദം.,
കയം,ഹ്രദം,അഗാധം,അതലസ്പർശം.
കയർ,ഗുണം,പാശം,രജ്ജു.
കയറ്റം,ഉയർച്ച,അഭിവൃദ്ധി,വർദ്ധന.
കര,തീരം,കൂലം,തടം,പ്രതിരം.,
കരൾ,കൃത്ത്,കാളഖണ്ഡം,കാളേയം.
കരടി,ഋക്ഷം,ഭല്ലൂകം,ഭല്ലം.
കരിങ്ങാലി,ഖദിരം,രക്തസാരം,വക്രകണ്ടം.
കരിമ്പ്,ഇക്ഷു,രസാളം,ഗുഡതരു.
കരിമ്പന,താലം,താലദ്രുമം,ദീർഘതരു,രസാലം.,
കരുണ,അനുകമ്പ,കാരുണ്യം,കൃപ,ഘൃണ,ദയ.
കർക്കടകം,ആഷാഢം,ആഷാഢകം,ശുചി.
കർക്കടം,ഞണ്ട്,കർക്കി,കുളീരം,ദ്വിധാഗതി.,
കർണ്ണൻ,രാധേയൻ,സൂര്യസൂനു,ആധിരഥി,കാനീനൻ,അംഗരാജാവ്.
കർണ്ണം,ചെവി,ശ്രവണം,ശ്രവസ്സ്,ശ്രോത്രം.,
കർദ്ദമം,ചെളി,പങ്കം,ചേറ്.
കർപ്പരം,തലയോട്,കപാലം.,
കർപ്പൂരം,ഇന്ദവം,രേണുസാരം,സിതാഭം,ഘനസാരം.,
കർപ്പൂരതുളസി,പ്രസ്ഥപുഷ്പം,മരുവകം,സമീരണം.
കർമ്മം,പ്രവൃത്തി,ക്രിയ,കൃത്യം.
കലപ്പ,സീരം,ഹലം,ലാംഗലം.
കലശം,കുടം,ഘടം,നിപം.
കലം,ഉഖ,ഉഖം,സ്ഥാലം,സ്ഥാലി.,
കല്ക്കണ്ടം,ഖണ്ഡശർക്കര,മധുജ,മധുധൂളി.
കലഹം,വഴക്ക്,യുദ്ധം,വിവാദം,വ്യവഹാരം.,
കലാപം,ലഹള,ബഹളം,കലഹം.
കലിക,പൂമൊട്ട്,കുഡ്മളം,കോരകം.
കലുഷം,കലക്കം,പാപം,മാലിന്യം,കളങ്കം.,
കല്പം,യുഗം,പ്രളയം.,
കല്പന,ആജ്ഞ,അനുജ്ഞ,അനുശാസനം.
കല്പനം,സങ്കല്പനം,ഭാവന.,
കല്പട,ആരോഹണം,സോപാനം.,
കല്മഷം,പാപം,മാലിന്യം,കളങ്കം.
കല്യാണം,മംഗളം,ഐശ്വര്യം,ആഘോഷം,വിവാഹം.,
കല്ല്,ശില,പാഷാണം,അശ്മം,ദൃഷത്ത്,പ്രസ്തരം.
കല്ലോലം,ഓളം,തിര,വീചി.
കല്ഹാരം,ഹല്ലകം,കല്യാണസൗഗന്ധികം,രക്തസന്ധ്യകം.
കവചം,പടച്ചട്ട,ആവരണം,കുപ്പായം.
കവഞ്ചി,ചാട്ട,കൊരടാവ്.,
കവണ,ഭിന്ദിപാലം,സൃഗം.,
കവാടം,വാതിൽ,പ്രതിഹാരം.,
കവിൾ,കവിൾത്തടം,കപോലം,ഗണ്ഡം,ചിബു,ചിബുകം.
കവുങ്ങ്,ക്രമു,ക്രമുകം,ചിക്കണ,പൂഗം.,
കഷണ്ടി,ഇന്ദ്രലുപ്തം,കേശഘ്നം,ഖല്വം.
കസ്തൂരി,മൃഗമദം,മൃഗനാഭി,വത്സനാഭി,മൃഗാണ്ഡജം,മൃഗമോചനം,മൃഗപാലികം.
കളങ്കം,മാലിന്യം,കറുപ്പ്.,
കളത്രം,പത്നി,ഭാര്യ,ജായ.
കളഭം,ചന്ദനക്കൂട്ട്,കുറിക്കൂട്ട്.,
കളവ്,കള്ളം,വ്യാജം,നുണ,അസത്യം,സ്തേയം,ചൗരം.
കളി,ക്രീഡ,കേളി,വിനോദം,ലീല,ഖേല.
കളേബരം,ശരീരം,തനു,വപുസ്സ്.
കള്ളം,അസത്യം,സ്തേയം.,
കള്ളൻ,മോഷ്ടാവ്,തസ്കരൻ,പാടച്ചരൻ,ചോരൻ,മോഷകൻ,ദസ്യു,സ്തേനൻ.
കഴമ്പ്,സത്ത്,സാരാംശം,സാരം.
കഴൽ,പാദം,കാൽച്ചുവട്,അംഘ്രി.
കഴുകൻ,ഗൃധ്രം,ദീർഘദർശി,ആജം,ദാക്ഷായ്യം.,
കഴുക്കോൽ,നൗകാദണ്ഡം,ക്ഷേപണി.,
കഴുത,ഗർദ്ദഭം,ചക്രീവാൻ,ബാലേയം,രാസഭം.,
കഴുത്ത്,കണ്ഠം,കന്ധരം,ഗളം,ഗ്രീവ.,
കറി,ഉപദംശം,സൂദം,വ്യഞ്ജനം.
കറുക,അനന്ത,ദുർവ്വ,ഭാർഗ്ഗവി,രുഹ,സഹസ്രവീര്യ.
ക്ഷത്രിയൻ,രാജന്യൻ,ബാഹുകൻ.,
ക്ഷമ,ക്ഷാന്തി,തിതിക്ഷ.,
ക്ഷേത്രം,അമ്പലം..
ഗംഗ,ജാഹ്നവി,ത്രിപഥഗ,സുരതടിനി,ഭാഗീരഥി.,
ഗണപതി,വിഘ്നേശ്വരൻ,വിനായകൻ,ഏകദന്തൻ,ഹേരംബൻ,ഗജമുഖൻ,ലംബോദരൻ.
ഗരുഡൻ,വൈനതേയൻ,സുപർണ്ണൻ,താർക്ഷ്യൻ,ഗരുത്മാൻ.,
ഗുഹ,കന്ദരം,ദരി,ബിലം,ഗഹ്വരം.,
ഗൃഹം,വീട്,സദനം,വസതി,ഭവനം,മന്ദിരം,നികേതനം.
ചക്രവർത്തി,സമ്രാട്ട്,രാജരാജൻ,സാർവഭൗമൻ,രാജാധിരാജൻ.,
ചക്രവാകപ്പക്ഷി,കോകം,ചക്രം,ചക്രവാകം.
ചണ്ഡാലൻ,മാതംഗൻ,നിഷാദൻ,ശ്വപചൻ.
ചന്ദനം,മലയജം,മാലേയം,ഗന്ധസാരം.
ചന്ദ്രൻ,വിധു,ഇന്ദു,ഹരി,താരാനാഥൻ,കലാനിധി,സോമൻ,സുധാംശു,ഹിമാംശു,രാജാവ്,ശശധരൻ.
ചാരം,ഭസ്മം,ഭൂതി,ക്ഷാരം,ഭസിതം,ചാമ്പൽ.
ചിതൽപ്പുറ്റ്,നാകു,വല്മീകം.,
ചിന്ത,നിനവ്,വിചാരം,സ്മൃതി.
ചിരി,ഹാസം,സ്മേരം,സ്മിതം,ഹസിതം.,
ചിലന്തി,ലൂത,ഊർണ്ണനാഭം,തന്തുവായം.
ചിറക്,പക്ഷം,പത്രം,പതത്രം,ഗരുത്.,
ചുടുകാട്,ശ്മശാനം,പിതൃവനം,പിതൃഭൂമി.
ചെവി,കർണ്ണം,ശ്രോത്രം,ശ്രുതി,ശ്രവണം.,
ചോര,രക്തം,രുധിരം,ശോണിതം.
ചോറ്,ഓദനം,അന്നം,ഭക്തം,അന്ധസ്സ്.,
ജനനം,ജനി,ജന്മം,ഉദ്ഭവം,ഉത്പത്തി.,
ജലം,വാരി,സലിലം,അപ്പ്,ജീവനം,വനം,ഉദകം,തോയം,വെള്ളം,നീരം,നാരം,അമൃതം,അംബു
ജീവൻ,അസു,പ്രാണൻ,ചേതന,ജീവനം.,
ജ്യേഷ്ഠൻ,പൂർവജൻ,അഗ്രജൻ,ചേട്ടൻ.
തല,ശിരസ്സ്,ശീർഷം,ഉത്തമാംഗം.
തലമുടി,കേശം,കചം,ശിരോരുഹം,കുന്തളം,കുഴൽ,ചായൽ.
തവള,മണ്ഡൂകം,ഭേകം,ദർദുരം,ഹരി.,
താമര,പത്മം,നളിനം,അംബുജം,കമലം,സാരസം,സരസീരുഹം,രാജീവം,അബ്ജം,സരോജം,വാരിജം.
താമരപ്പൊയ്ക,നളിനി,പത്മിനി,കമലിനി.
തിര,ഓളം,കല്ലോലം,ഊർമി,വീചി,തരംഗം.
തുല്യം,സമം,സദൃശം,ഒപ്പം.
തുളസി,സുരഭി,ഹരിപ്രിയ,തൃത്താവ്,വൃന്ദ,വൈഷ്ണവി.
തേൻ,മധു,മടു,മകരന്ദം,മട്ട്,മാധ്വി.
തേന്മാവ്,ആമ്രം,ചൂഡം,ചൂതം,രസാലം,മാകന്ദം.
തേരാളി,സൂതൻ,സാരഥി,നിയന്താവ്.
തേര്,സ്യന്ദനം,ശതാംഗം,രഥം.
തൊലി,ത്വക്ക്,ചർമം,ത്വചം.
തോഴി,ആളി,സഖി,ചേടി.
ദയ,കരുണ,കൃപ,കാരുണ്യം,അലിവ്,അനുകമ്പ.
ദിക്ക്,ആശ,ദിശ,ഹരിത്,കകുഭം.,
ദിവസം,ദിനം,വാസരം,അഹസ്.
ദുഃഖം,ശോകം,മന്യു,ആതങ്കം,വ്യഥ,ഇടർ,തുയിർ.
ദുഷ്ടൻ,ഖലൻ,നീചൻ,ദുർജനം.
ദേവൻ,അമരൻ,നിർജ്ജരൻ,സുരൻ,ഗീർവാണൻ,വിബുധൻ,ത്രിദശൻ,ആദിതേയൻ.
ധനം,ദ്രവ്യം,വിത്തം,ഹിരണ്യം,അർത്ഥം,വിഭവം,ത്വത്ത്,സമ്പത്ത്.
നക്ഷത്രം,താരം,താരകം,ഉഡു,ഋക്ഷം.,
നദി,സരിത്ത്,നിർഝരി,ആപഗ,തരംഗിണി,തടിനി,ധുനി,ആദ്,പുഴ.
നപുംസകൻ,ഷണ്ഡൻ,ക്ലീബൻ.,
നാക്ക്,രസന,ജിഹ്വ,രശന,രസജ്ഞ.,
നാണം,ലജ്ജ,ത്രപ,വ്രീഡ,വ്രീള,അപത്രപ,മന്ദാക്ഷം.
നാമം,പേര്,നാമധേയം,ആഹ്വയം,അഭിധാനം.,
നായ,ശുനകൻ,സാരമേയം,ശ്വാനൻ,ശ്വാവ്.,
നാളികേരം,നാരികേളം,നാരികേരം,രസഫലം,ലാംഗലി.,
നിന്ദ,അപവാദം,പരിവാദം,അവജ്ഞ,അവഹേളനം,അനാദരം.
നിലാവ്,ചന്ദ്രിക,കൗമുദി,ചന്ദ്രഹാസം.
നുണ,ഏഷണി,കർണ്ണേജപം.,
നെഞ്ച്,മാറിടം,വക്ഷസ്സ്,ഉരസ്,ഭുജാന്തരം,ദോരന്തരം.
നെയ്യ്,ഘൃതം,ആജ്യം,നവനീതജം.
നെല്ലിക്ക,ധാത്രി,ശിവ,ആമലകീഫലം.
നോട്ടം,ഈക്ഷണം,വീക്ഷണം,അവേക്ഷ.
പകൽ,വാസരം,അഹസ്സ്,ദിവസം.
പകവീട്ടൽ,പ്രതികാരം,വൈരനിര്യാതനം.,
പകുതി,സാമി,അർദ്ധ.,
പക്ഷി,വിഹഗം,വിഹംഗം,ദ്വിജം,പത്രി,ശകുന്തം,നീഡജം,വിഹംഗമം.
പക്ഷിക്കൂട്,പഞ്ജരം,നീഡം.,
പച്ചില,പർണ്ണം,ദലം,പത്രം.
പഞ്ചസാര,സിത,ഖണ്ഡജം.,
പഞ്ഞി,തൂലം,പിചു.,
പടച്ചട്ട,വർമം,കങ്കടകം,ഉരച്ഛദം.
പടിഞ്ഞാറ്,പശ്ചിമം,പ്രതീചി,വാരുണി.
പണ്ഡിതൻ,ബുധൻ,വിദ്വാൻ,വിശാരദൻ.
പതാക,കൊടിക്കൂറ,ധ്വജം,കേതനം.
പതിവ്രത,സതി,സാധ്വി,പതിദേവത.
പത്നി,ഭാര്യ,ജായ,കാന്ത,രമണി,ദാരങ്ങൾ.
പന്നി,വരാഹം,സൂകരം,കിരി.
പരാഗം,രജസ്സ്,പൂമ്പൊടി.,
പർവതം,അചലം,ശൈലം,ഗിരി,ശിഖരി,അദ്രി,നഗം.
പല്ല്,ദന്തം,രദം,ദ്വിജം,മറുവൽ.,
പവിഴം,പ്രവാളം,വിദ്രുമം.,
പശു,ഗോവ്,സുരഭി,രോഹിണി.
പഴം,ഫലം,പക്വം.,
പറയുന്നവൻ,വക്താവ്,വദൻ.,
പാഞ്ചാലി,ദ്രൗപദി,കൃഷ്ണ,പാർഷതി.
പാട്ട്,ഗീതം,ഗാനം.,
പാപം,അഘം,പങ്കം,കലുഷം.
പാമ്പ്,ഉരഗം,ഭുജഗം,ഭുജംഗമം,അഹി,ഫണി,നാഗം.
പാർവതി,ഉമ,കാത്യായനി,ഗൗരി,ഭവാനി.,
പിച്ചകം,മാലതി,ജാതി,സുരപ്രിയ.
പിടിയാന,കരിണി,കരേണു,വശ.
പുഞ്ചിരി,സ്മിതം,മന്ദഹാസം,മന്ദസ്മേരം.
പുത്രൻ,തനയൻ,നന്ദനൻ,സൂനു,മകൻ,ആത്മജൻ,സുതൻ.
പുത്രി,തനയ,നന്ദിനി,മകൾ,തനുജ.,
പുരുഷലിംഗം,ധ്വജം,മേഢ്റം.,
പുഷ്പം,പൂവ്,സുമം,പ്രസൂനം,താര്,മലർ.
പൂച്ച,മാർജാരം,വിഡാലം,ആഖുഭുക്ക്.
പൂന്തോട്ടം,ആരാമം,നിഷ്കുടം,ഉദ്യാനം,പുഷ്പവാടി,പൂങ്കാവ്.
പെരുമഴ,പേമാരി,ആസാരം,ധാരാസം,പാതം.,
പെരുമ്പാമ്പ്,അജഗരം,വാഹസം,പാരീന്ദ്രം.
പൊടി,പാംസു,രേണു,ധൂളി.
പൊട്ട്,തിലകം,തൊടുകുറി,ചിത്രകം.
പോത്ത്,മഹിഷം,സൈരിഭം,കാസരം.
പ്രചുരം,ബഹു,ബഹുലം,ഭൂരി.
പ്രഭാതം,ഉഷസ്സ്,അഹർമുഖം,വിഭാതം,പ്രാതഃകാലം.,
പ്രസവം,പ്രസൂതി,ഗർഭവിമോചനം.,
പ്രസവിക്കാത്തവൾ,വന്ധ്യ,മലടി,നിഷ്ഫല.
പ്രളയം,സംവർത്തം,കല്പാന്തം.,
പ്രാണൻ,ജീവൻ,അസു,പ്രാവ്,-,കളരവം,കപോതം,പാരാവതം.
പ്ലാവ്,പനസം,കണ്ടകഫലം,പൂതഫലം.
ബന്ധു,സ്വജനം,ജ്ഞാതി.,
ബലഭദ്രൻ,ബലരാമൻ,ഹലായുധൻ,നീലാംബരൻ,സീരപാണി.,
ബലവാൻ,ശക്തൻ,ബലി.,
ബുദ്ധൻ,ഗൗതമൻ,മുനി,തഥാഗതൻ,സിദ്ധാർത്ഥൻ.,
ബുദ്ധി,ധീ,ധിഷണ,മേധ,പ്രജ്ഞ.,
ബ്രഹ്മാവ്,നാന്മുഖൻ,ധാതാവ്,വിരിഞ്ചൻ,പിതാമഹൻ,കമലാസനൻ,വിധി.
ബ്രാഹ്മണൻ,ദ്വിജൻ,വിപ്രൻ,അന്തണൻ,ഭൂസുരൻ,ഭൂദേവൻ.
ഭക്ഷണം,ഭോജനം,ആഹാരം,അശനം.
ഭയങ്കരം,ദാരുണം,ഘോരം,ഭയാനകം.
ഭയം,ഭീതി,പേടി,ത്രാസ്,ഭീ.,
ഭർത്താവ്,പതി,ധവൻ,വരൻ,വല്ലഭൻ.,
ഭസ്മം,ഭൂതി,ചാരം,ഭസിതം.
ഭാഗ്യം,ദൈവം,ഭാഗധേയം,ദിഷ്ടം.
ഭാര്യ,പത്നി,കാന്ത,കളത്രം,ദാരങ്ങൾ.,
ഭാര്യാഭർത്താക്കന്മാർ,ദമ്പതി,ജമ്പതി,ജായാപതി.
ഭീഷ്മർ,ഗാംഗേയൻ,ഗംഗാദത്തൻ,ദേവവ്രതൻ,ശാന്തനവൻ.,
ഭൂമി,ഭൂ,ഭൂമി,അചല,രസധരാ,ധരിത്രി,ധരണി,ക്ഷോണി,പാര്,മന്ന്,പാർത്തലം.
ഭ്രാന്ത്,ഉന്മാദം,ചിത്തഭ്രമം,മതിഭ്രമം.
ഭൃത്യൻ,കിങ്കരൻ,ദാസൻ,സേവകൻ,വേലക്കാരൻ.,
മംഗളം,കല്യാണം,ശിവം,ഭാവുകം,ക്ഷേമം.,
മഞ്ഞൾ,നിശ,കാഞ്ചനി,വരവർണ്ണിനി.
മഞ്ഞ്,തുഷാരം,ഹിമം,നീഹാരം,തുഹിനം.,
മടിയൻ,മന്ദൻ,അലസൻ,ആലസ്യൻ.
മണൽത്തിട്ട്,സൈകതം,പുളിനം.,
മണ്ണ്,മൃത്ത്,മൃത്തിക.,
മത്സ്യം,മീൻ,മീനം,ശംബരം,ഝഷം.,
മദ്യം,സുര,മധു,കാദംബരി,മദിര.,
മനസ്സ്,ചിത്തം,മാനസം,അകം,ഉള്ള്.,
മനുഷ്യൻ,മാനവൻ,നരൻ,മനുജൻ.
മനോഹരം,സുന്ദരം,മനോരമം,കാന്തം,മഞ്ജുളം,മഞ്ജു.
മയിൽ,മയൂരം,നീലകണ്ഠം,ശിഖി,കേകി,ചിത്രപത്രകം.
മരണം,പഞ്ചത,പഞ്ചത്വം,ജീവനാംശം,നിര്യാണം,ചരമം,നാശം.
മരവുരി,ചീരം,വല്ക്കലം.,
മലം,പുരീഷം,അമേധ്യം.,
മഴവില്ല്,ഇന്ദ്രചാപം,രോഹിതം.,
മാൻ,ഹരിണം,കുരംഗം,സാരംഗം.
മാവ്,ആമ്രം,ചൂതം,സഹകാരം,മാകന്ദം,മധുഫല.
മാറിടം,ഉരസ്സ്,വക്ഷസ്സ്,മാറ്.
മാറ്റം,വികാരം,വികൃതി,പരിണാമം.
മിന്നൽപ്പിണർ,ശമ്പ,ക്ഷണപ്രഭ,ചപല,സൗദാമിനി,ചഞ്ചല,ഐരാവതി.
മിന്നാമിനുങ്ങ്,ഇന്ദുഗോപം,പ്രഭാകീടം,നിശാമണി.
മുക്കുവൻ,കൈവർത്തകൻ,ധീവരൻ,ദാശൻ.
മുഖം,വദനം,ആനനം,വക്ത്രം,ആസ്യം.,
മുത്ത്,മൗക്തികം,മുക്തം,ശുക്തികം.
മുല,സ്തനം,കുചം,വക്ഷോജം,പയോധരം,കൊങ്ക.
മുല്ല,വാസന്തി,മാധവി.,
മുള,നാമ്പ്,അങ്കുരം,പ്രവാളം.
മൂക്ക്,നാസിക,നാസ,ഗന്ധവഹം.
മേഘം,അഭ്രം,ജലദം,ജലധരം,ഘനം,അംബുദം,ഘനാഘനം.
മോഷണം,സ്തേയം,ചൗര്യം.,
യമുന,കാളിന്ദി,കളിന്ദജ,സൂര്യപുത്രി.
യാഗം,യജ്ഞം,ക്രതു,മഖം,അധ്വരം.,
യുദ്ധം,സമരം,ആയോധനം,പോര്,അടർ,സംഗരം,സഗ്രാമം,ആജി.
യോനി,ഉപസ്ഥം,ഭഗം,സ്മരാലയം.
രഥം,തേര്,സ്യന്ദനം.,
രാക്ഷസൻ,കൗണപൻ,നിശാചരൻ,കർബുരൻ,ആശൻ.,
രാജാവ്,ഭൂപാലൻ,നൃപൻ,ഭൂപൻ,മന്നൻ,നരപതി,ധരാപതി.
രാത്രി,നിശ,ക്ഷപ,രജനി,യാമിനി,രാവ്,അല്ല്.
രാവണൻ,പൗലസ്ത്യൻ,ദശമുഖൻ,ദശാസ്യൻ,ദശവദനൻ.,
ലക്ഷ്മി,കമല,ഇന്ദിര,രമ,മലർമങ്ക,ശ്രീ,പൂമാത്.
ലജ്ജ,ഹ്രീ,വ്രീള,നാണം,മന്ദാക്ഷം.,
വഞ്ചകൻ,ചതിയൻ,ധൂർത്തൻ.,
വടക്കുദിക്ക്,ഉദീചി,ഉത്തരദിക്ക്,ഉത്തരാശ.
വണ്ട്,ഭ്രമരം,മധുകരം,ലോലംബം,അളി,ഇന്ദിന്ദിരം.
വനം,കാട്,ഗഹനം,കാന്താരം,അരണ്യം.,
വംശം,കുലം,ഗോത്രം,അന്വയം.
വയറ്,ഉദരം,ജഠരം,തുന്ദം.
വസന്തം,പുഷ്പസമയം,സുരഭി.,
വള്ളം,തോണി,വഞ്ചി,തരണി,നൗക.,
വള്ളി,ലത,വല്ലി.,
വഴി,പന്ഥാവ്,സരണി,പദ്ധതി.
വാക്ക്,വാണി,ഭാരതി,മൊഴി,ഉക്തി,ഗീര്,വചസ്സ്.
വാനരം,കുരങ്ങൻ,ഹരി,പ്ലവഗം,പ്ലവംഗം,വലീമുഖം.
വായ്,ആസ്യം,വദനം,വക്ത്രം,മുഖം.,
വായു,മാരുതൻ,സമീരണൻ,സമീരൻ,പവനൻ,അനിലൻ,കാറ്റ്.
വാൾ,കൃപാണം,അസി,ഖഡ്ഗം,കരവാളം.,
വാഴ,കദളി,രംഭ,മോച,സുഫല.,
വിരൽ,അംഗുലി,കരശാഖ.,
വില്പന,വിപണനം,വിക്രയം.,
വില്ലാളി,ധനുർധരൻ,ധന്വി,അസ്ത്രി.
വില്ല്,ചാപം,ധനുസ്സ്,കോദണ്ഡം,കാർമുകം.,
വിവാഹം,പാണിഗ്രഹണം,വേളി,കല്യാണം,പരിണയം,ഉപയാമം.
വിശപ്പ്,ക്ഷുത്ത്,ബുഭുക്ഷ.,
വിഷ്ണു,നാരായണൻ,വൈകുണ്ഠൻ,ഹൃഷികേശൻ,ശാർങ്ഗി,ഉപേന്ദ്രൻ,ഹരി,വിശ്വംഭരൻ.
വീണ,വല്ലകി,വിപഞ്ചി.,
വൃക്ഷം,മഹീരുഹം,ശാഖി,വിടപി,പാദപം,ദ്രുമം,മരം.
വൃദ്ധൻ,വയോധികൻ,സ്ഥവിരൻ,ജരഠൻ.
വെണ്ണ,നവനീതം,ദധിഭവം.,
വെയിൽ,ആതപം,പ്രകാശം.,
വെള്ളി,രജതം,കളധൗതം,ശ്വേതം,രൂപ്യം.,
വെള്ളം,ജലം,വേഗം,-,ജവം,ശീഘ്രം,തരസാ,ഝടിതി,ആശു,പെട്ടെന്ന്.
വേശ്യ,കുലട,ഗണിക,വാരനാരി.
വൈശ്രവണൻ,കുബേരൻ,ധനദൻ,നരവാഹനൻ,പൗലസ്ത്യൻ.,
ശത്രു,രിപു,വൈരി,അരാതി.
ശബ്ദം,നാദം,നിനദം,ധ്വനി,രവം,ആരവം,ഒച്ച,ഒലി.
ശരീരം,ഗാത്രം,കളേബരം,ദേഹം,വിഗ്രഹം,ക്ഷേത്രം.
ശിവൻ,ശംഭു,ഈശൻ,പശുപതി,മഹേശ്വരൻ,പരമശിവൻ.
ശുക്ലം,രേതസ്സ്,വീര്യം,ബീജം,ഇന്ദ്രിയം.,
ശോഭ,കാന്തി,സുഷമ,പ്രഭ,ദ്യുതി.,
ശ്രേഷ്ഠം,ഉത്തമം,പ്രധാനം,പ്രമുഖം.
സഞ്ചാരം,അടനം,പര്യടനം.,
സത്യം,ഋതം,തത്ഥ്യം,നേര്.
സദസ്യൻ,സഭ്യൻ,സാമാജികൻ.,
സന്തോഷം,ഹർഷം,മോദം,പ്രമോദം,ആനന്ദം.,
സന്ധ്യ,പ്രദോഷം,അന്തി,ദിനാന്തം.
സഭ,സമാജം,പരിഷത്ത്,സംസത്,സദസ്സ്.,
സമർത്ഥൻ,നിപുണൻ,പ്രവീണൻ,കുശലൻ,പടു,മിടുക്കൻ.
സമീപം,നികടം,സന്നികൃഷ്ടം,സവിധം,ഉപകണ്ഠം,ആസന്നം.
സംവത്സരം,സമ,അബ്ദം,വർഷം,കൊല്ലം.,
സരസ്വതി,ബ്രാഹ്മി,ഭാരതി,വാഗ്ദേവത.
സാമർത്ഥ്യം,നൈപുണ്യം,പ്രാവീണ്യം,മിടുക്ക്,പ്രഗല്ഭത,വൈദഗ്ദ്ധ്യം.
സിംഹം,കേസരി,ഹരി,കണ്ഠീരവൻ,പഞ്ചാസ്യൻ.,
സുഖം,ശർമ്മം,മോദം,സന്തോഷം.
സുഗന്ധം,ആമോദം,പരിമളം,വാസന.
സുന്ദരി,സുമുഖി,നതാംഗി,കൃശോദരി,മനോഹരി,തമ്പി.
സുബ്രഹ്മണ്യൻ,കാർത്തികേയൻ,സ്കന്ദൻ,ബാഹുലേയൻ,വേലായുധൻ.,
സൂര്യൻ,ദിനകരൻ,ദിവാകരൻ,ആദിത്യൻ,ഭാസ്കരൻ,രവി,തരണി.
സേന,ബലം,സൈന്യം,ചക്രം,വാഹിനി.,
സ്ത്രീ,യോഷ,അബല,നാരി,സീമന്തിനി,വനിത,മഹിള,അംഗന.
സ്നേഹം,പ്രിയത,ഹാർദ്ദം,സൗഹാർദ്ദം,മൈത്രി.,
സ്വർഗ്ഗം,നാകം,ദിവം,സുരലോകം,വിണ്ടലം.,
സ്വർണ്ണം,കനകം,ഹിരണ്യം,ഹേമം,ഹാടകം,ചാമീകരം,കാഞ്ചനം.
ഹനുമാൻ,ആഞ്ജനേയൻ,മാരുതി,വായുനന്ദനൻ,അനിലജൻ.,