വിപരീത പദങ്ങൾ

അഗ്രജൻ × അവരജൻ
അഘം × അനഘം
അണിയം × അമരം
അത്ര × തത്ര
അധഃപതനം × ഉത്പതനം
അധമം × ഉത്തമം
അധമൻ × ഉത്തമൻ
അധമർണ്ണൻ × ഉത്തമർണ്ണൻ
അധുനാതനം × പുരാതനം
അധോഗതി × ഉദ്ഗതി
അധോഭാഗം × ഉപരിഭാഗം
അനുകൂലം × പ്രതികൂലം
അനുഗ്രഹം × നിഗ്രഹം
അന്തർഭാഗം × ബഹിർഭാഗം
അപകാരം × ഉപകാരം
അപരാധി × നിരപരാധി
അപായം × ഉപായം
അപേക്ഷ × ഉപേക്ഷ
അബദ്ധം × സുബദ്ധം
അഭാവം × സാന്നിദ്ധ്യം
അഭിജ്ഞൻ × അജ്ഞൻ
അവർണ്ണൻ × സവർണ്ണൻ
അർഹം × അനർഹം
ആക്രമണം × പ്രതിരോധം
ആഗമനം × നിർഗമനം
ആച്ഛാദനം × അനാച്ഛാദനം
ആഡംബരം × അനാഡംബരം
ആപത്ത് × സമ്പത്ത്
ആദി × അന്തം
ആധുനികം × പ്രാചീനം
ആഭ്യന്തരം × ബാഹ്യം
ആയം × വ്യയം
ആരോഹണം × അവരോഹണം
ആര്യൻ × അനാര്യൻ
ആവിർഭാവം × തിരോഭാവം
ആവൃതം × അനാവൃതം
ആസ്ഥ × അനാസ്ഥ
ഇകഴ്ത്തൽ × പുകഴ്ത്തൽ
ഇമ്പം × തുമ്പം
ഇളപ്പം × വലുപ്പം
ഈദൃശം × താദൃശം
ഉഗ്രം × ശാന്തം
ഉചിതം × അനുചിതം
ഉച്ചം × നീചം
ഉത്തരം × ദക്ഷിണം
ഉദയം × അസ്തമയം
ഉദാരണൻ × കൃപണൻ
ഉദ്ഗ്രഥനം × അപഗ്രഥനം
ഉദ്ധതം × സൗമ്യം
ഉന്മദ്ധ്യം × നതമദ്ധ്യം
ഉന്മീലനം × നിമീലനം
ഉന്മുഖൻ × അധോമുഖൻ
ഉപകാരം × അപകാരം ,ഉപദ്രവം
ഉപേതം × അപേതം
ഉപക്രമം × ഉപസംഹാരം
ഉത്പത്തി × നാശം
ഉഷ്ണം × ശീതം
ഉത്സാഹം × നിരുത്സാഹം
ഊർധ്വഭാഗം × അധോഭാഗം
ഋജു × വക്രം
ഋണം × അനൃണം
ഋതം × അനൃതം
എളുപ്പം × പ്രയാസം
ഏകം × അനേകം
ഏകത്വം × നാനാത്വം
ഐക്യം × അനൈക്യം
ഐഹികം × പാരത്രികം
ഒറ്റ × ഇരട്ട
ഒളിവ് × തെളിവ്
ഓജം × യുഗ്മം
ഔചിത്യം × അനൗചിത്യം
കഠിനം × മൃദു
കതിര് × പതിര്
കമ്പനം × നിഷ്കമ്പനം
കല്പിതം × വാസ്തവം
കിഞ്ചിജ്ഞൻ × സർവജ്ഞൻ
കുചേലൻ × കുബേരൻ
കുന്ന് × കുഴി
കുമാർഗം × സുമാർഗം
കുപ്രസിദ്ധം × സുപ്രസിദ്ധം
കൃതം × അകൃതം
കൃതജ്ഞത × കൃതഘ്നത
കൃത്രിമം × അകൃത്രിമം
കൃപണൻ × ഉദാരൻ
ക്ലിഷ്ടം × അക്ലിഷ്ടം
ക്ഷമ × അക്ഷമ
ക്ഷയം × അക്ഷയം
ക്ഷരം × അക്ഷരം
ഖണ്ഡം × അഖണ്ഡം
ഗാഢം × ശിഥിലം
ഗുണം × ദോഷം
ഗുരുത്വം × ലഘുത്വം
ഗോചരം × അഗോചരം
ഗ്രാമീണം × നാഗരികം
ഗ്രാമ്യം × സഭ്യം
ചഞ്ചലം × അചഞ്ചലം
ചരം × അചരം
ചലം × അചലം
ചാരെ × ദൂരെ
ച്യുതം × അച്യുതം
ജംഗമം × സ്ഥാവരം
ജഡം × ചേതനം
ജനി × മൃതി
ജാഗ്രത് × സുഷുപ്തി
തല × കട
തവ × മമ
തിക്തം × മധുരം
ജയം × പരാജയം
ത്യാജ്യം × ഗ്രാഹ്യം
തൃപ്തി × അതൃപ്തി
ദക്ഷിണം × ഉത്തരം
ദക്ഷിണം × വാമം
ദരിദ്രൻ × സമ്പന്നൻ
ദുർഗ്രാഹ്യം × സുഗ്രാഹ്യം
ദുർമുഖൻ × സുമുഖൻ
ദുർലഭം × സുലഭം
ദൂരം × സമീപം
ദൃശ്യം × അദൃശ്യം
ദ്വേഷം × രാഗം
ധീരൻ × ഭീരു
നന്മ × തിന്മ
നെടിയ × കുറിയ
നിത്യം × അനിത്യം
നിന്ദ്യൻ × വന്ദ്യൻ
നിശ്ചിതം × അനിശ്ചിതം
നിശ്വാസം × ഉച്ഛ്വാസം
നിരുപാധികം × സോപാധികം
നീചം × ഉച്ചം
നീതി × അനീതി
നേർത്ത × പരുത്ത
നേട്ടം × കോട്ടം
ന്യായം × അന്യായം
ന്യൂനം × അന്യൂനം
പണ്ഡിതൻ × പാമരൻ
പതുക്കെ × ഉറക്കെ, വേഗം
പരകീയം × സ്വകീയം
പരദേശം × സ്വദേശം
പരസ്യം × രഹസ്യം
പരിഷ്കൃതം × അപരിഷ്കൃതം
പരുഷം × മൃദുലം
പശ്ചിമം × പൂർവം
പുതുമ × പഴമ
പുരോഗതി × പശ്ചാത്ഗതി
പരോഗമനം × പശ്ചാത്ഗമനം
പൂർവം × പരം, പശ്ചിമം
പ്രതി × വാദി
പ്രതിപത്തി × വിപ്രതിപത്തി
പ്രത്യക്ഷം × പരോക്ഷം
പ്രദക്ഷിണം × അപ്രദക്ഷിണം
പ്രഭാതം × പ്രദോഷം
പ്രയാസം × നിഷ്പ്രയാസം, എളുപ്പം
പ്രശ്നം × ഉത്തരം
പ്രാചി × പ്രതീചി
പ്രാചീനം × അർവാചീനം
പ്രിയം × അപ്രിയം
ബദ്ധൻ × മുക്തൻ
ബന്ധനം × മോചനം
ബഹിർമുഖം × അന്തർമുഖം
ബാഹ്യം × ആഭ്യന്തരം
ഭാഗ്യം × നിർഭാഗ്യം
ഭംഗി × അഭംഗി
മണ്ഡനം × ഖണ്ഡനം
മന്ദം × ശീഘ്റം, ദ്രുതം
മോദം × ഖേദം
യുക്തം × അയുക്തം
രക്ഷ × ശിക്ഷ
രവം × നീരവം
രസം × നീരസം
രന്ധ്രം × നീരന്ധ്രം
രഹിതം × സഹിതം
ലഘിമ × ഗരിമ
ലഘു × ഗുരു
ലഘുത്വം × ഗുരുത്വം
ലളിതം × കഠിനം
ലാഘവം × ഗൗരവം
ലാഭം × നഷ്ടം
ലംഘ്യം × അലംഘ്യം
വർണ്യം × അവർണ്യം
വർജ്യം × സ്വീകാര്യം
വാദി × പ്രതി
വിദേശം × സ്വദേശം
വിഫലം × സഫലം
വിയോഗം × സംയോഗം
വിരസം × സരസം
വിരളം × ബഹുലം
വിശ്വാസം × അവിശ്വാസം
വിവൃതം × സംവൃതം
വിഷണ്ണം × പ്രസന്നം
വൃദ്ധി × ക്ഷയം
വേലിയേറ്റം × വേലിയിറക്കം
വൈരം × സഖ്യം
വ്യക്തം × അവ്യക്തം
വ്യഷ്ടി × സമഷ്ടി
വ്യാജം × നിർവ്യാജം
ശാന്തം × ഉഗ്രം
ശിക്ഷ × രക്ഷ
ശിഷ്ടൻ × ദുഷ്ടൻ
ശീഘ്രം× മന്ദം
ശോഷണം × പോഷണം
ശുഭം × അശുഭം
ശ്രദ്ധ × അശ്രദ്ധ
ശ്ലാഘ്യം × ഗർഹം
സങ്കടം × സന്തോഷം
സജീവം × നിർജീവം
സത്യം × അസത്യം, മിഥ്യ
സത്ത് × അസത്ത്
സദാചാരം × ദുരാചാരം
സനാഥം × അനാഥം
സന്താപം × സന്തോഷം
സംഭരണം × വിതരണം
സഭ്യം × അസഭ്യം
സമം × വിഷമം, അസമം
സമത്വം × അസമത്വം
സഹ്യം × അസഹ്യം
സഹകരണം × നിസ്സഹകരണം
സാധാരണം × അസാധാരണം
സാമാന്യം × വിശേഷം
സാരം × നിസ്സാരം
സുകരം × ദുഷ്കരം
സുഗമം × ദുർഗമം
സുഭഗൻ × ദുർഭഗൻ
സുഭിക്ഷം × ദുർഭിക്ഷം
സുമതി × കുമതി
സുലഭം × ദുർലഭം
സുസഹം × ദുസ്സഹം
സൂക്ഷ്മം × സ്ഥൂലം
സൃഷ്ടി × സംഹാരം
സൗന്ദര്യം × വൈരൂപ്യം
സംയോഗം × വിയോഗം
സ്പഷ്ടം × അസ്പഷ്ടം, വിസ്പഷ്ടം
സ്വകീയം × പരകീയം
സ്വതന്ത്രം × പരതന്ത്രം
സ്വാതന്ത്ര്യം × പാരത്രന്ത്യം
സ്വാർത്ഥം × പരാർത്ഥം
സ്വാരസ്യം × അസ്വാരസ്യം
ഹിതം × അഹിതം
ഹിംസ × അഹിംസ
ഹ്രസ്വം × ദീർഘം
ഹ്രാസം × വികാസം